17 December 2025
SHIJI MK
Image Courtesy: Getty Images
ശരീരഭാരം വര്‍ധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരീരഭാരം കുറച്ചൊന്ന് കൂടുമ്പോഴേക്ക് ജിമ്മിലേക്ക് ഓടുന്നവരാണ് ഭൂരിഭാഗവും.
പക്ഷെ എത്ര വ്യായാമം ചെയ്താലും ചിലരുടെ ശരീരഭാരം കുറയില്ല. ശരീരഭാരം കുറയുന്നതില്‍ നിങ്ങളുടെ ജീവിതശൈലിയ്ക്കും വലിയ പങ്കുണ്ട്.
ശരീരഭാരം കുറഞ്ഞ് മെലിയുന്നതിനായി ഇലക്കറികള്‍ ധാരാളം കഴിക്കണം. എന്നാല്‍ ഇലക്കറികളോട് ആര്‍ക്കും അത്ര താത്പര്യം കാണില്ല. ഇത് കഴിക്കുന്നത് മെലിയാന്‍ നല്ലതാണ്.
ഇലക്കറികള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് പ്രയോഗിക്കാവുന്ന മാര്‍ഗമാണ് ഗ്രീന്‍ സ്മൂത്തികള്‍. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് വയറ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
ഗ്രീന്‍ സ്മൂത്തിയുണ്ടാക്കാന്‍ ചീര ആണ് ഉപയോഗിക്കേണ്ടത്. ചീരയുടെ രുചിയും മണവും മാറ്റുന്നതിന് വേറെയും ചേരുവകള്‍ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
ഇഞ്ചി, പൈനാപ്പിള്‍, നാരങ്ങ നീര്, തേങ്ങാവെള്ളം തുടങ്ങിയവ ചേര്‍ത്ത് നിങ്ങള്‍ക്ക് ചീര ഉപയോഗിച്ച് ഗ്രീന്‍ സ്മൂത്തി ഉണ്ടാക്കാവുന്നതാണ്.
നിങ്ങളുടെ കൈനിറയെ ചീര ഇലകള്‍ എടുത്ത്, അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, പകുതി പൈനാപ്പിള്‍ കഷ്ണം എന്നിവ ചേര്‍ക്കാം.
എടുത്ത വെള്ള സാധനങ്ങള്‍ മിക്‌സിയുടെ ജാറിലേക്കിട്ട്, അതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞുചേര്‍ക്കാം. ശേഷം വെള്ളമോ തേങ്ങാവെള്ളമോ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം.