January 01 2026
Sarika KP
Image Courtesy: Pinterest
അച്ചാറ് തൊട്ടുകൂട്ടാന്‍ എല്ലാവർക്കും ഇഷ്ടമാണ്. ചോറിനും കറികള്‍ക്കുമൊപ്പം പല വീടുകളിലും നിര്‍ബന്ധ ഐറ്റമാണ് അച്ചാര്‍.
ചിലർ ചോറിനൊപ്പം മാത്രമല്ല, ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കും. ചുരുക്കി പറഞ്ഞാൽ മൂന്ന് നേരവും അച്ചാറുകൾ കഴിക്കുന്നവരുമുണ്ട്.
നല്ല എരിവും ഉപ്പും പുളിയുമുള്ള അച്ചാറിന്റെ രുചി ആരെയും കൊതിപ്പിക്കുന്നതാണ്. എന്നാൽ, ഇത് ആരോഗ്യത്തിന് ദോഷമാണ്.
അച്ചാര്‍ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്.
ഇതിനു പുറമെ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവർ അച്ചാർ കഴിക്കുന്നത് അവസ്ഥകള്‍ വഷളാകാൻ സാധ്യതയുണ്ട്.
അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും.
എണ്ണയുടെ അളവ് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും.
എന്നാൽ വീട്ടിൽ തയ്യാറാക്കിയിട്ടുള്ള അച്ചാർ ആണെങ്കിലും തൊട്ടുകൂട്ടാന്‍ വേണ്ടി മാത്രമാണ് അച്ചാര്‍ ഉപയോഗിക്കുന്നതെങ്കിലും പ്രശ്നമില്ല.