31 DEC 2025

Nithya V

എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല

 Image Courtesy: Getty Images

എയർ ഫ്രയർ ഇന്ന് പല അടുക്കളകളിലെയും ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിയിരിക്കുകയാണ്. എന്നാൽ എല്ലാ ഭക്ഷണവും എയർ ഫ്രയറിൽ പാകം ചെയ്യാനാകുമോ?

എയർ ഫ്രയർ

ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രയറിൽ ഉണ്ടാക്കുന്നത് അവയുടെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കിയേക്കും.

മോശമാകും

ബജ്ജി പോലുള്ളവ ഉണ്ടാക്കാനായി കടലമാവില്‍ മുളകോ ഉള്ളിയോ മുക്കി എയര്‍ ഫ്രയറിൽ വെയ്ക്കുന്നത് വലിയ അബദ്ധമാണ്.

മാവ്

ചീസ് പെട്ടെന്ന് ഉരുകി പോകുന്നവയാണ്. അതിനാൽ ചീസ് എയര്‍ ഫ്രയറിൽ പകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

ചീസ്

ബർഗർ പാറ്റികൾ എയർ ഫ്രയറിൽ വയ്ക്കരുത്. ഉൾഭാഗം പെട്ടെന്ന് വെന്ത് പോവുകയും പുറംഭാഗം വേണ്ടത്ര ക്രിസ്പി ആവാതിരിക്കുകയും ചെയ്യും.

ബർഗർ

ചീര പോലുള്ള ഭാരം കുറഞ്ഞ ഇലക്കറികളും വയ്ക്കരുത്. ഇവ എയർ ഫ്രയറിനുള്ളിലെ ശക്തമായ കാറ്റിൽ പറന്നു നടക്കാൻ സാധ്യതയുണ്ട്.

ചീര

ഇത് ഹീറ്റിംഗ് എലമെന്റിൽ തട്ടി കരിഞ്ഞുപോകാനും തീപിടുത്തത്തിന് വരെ കാരണമാകാനും സാധ്യതയുണ്ട്.

അപകടം

എയർ ഫ്രയറിൽ പോപ്‌കോൺ ഉണ്ടാക്കരുത്. പോപ്‌കോൺ കഷ്ണങ്ങൾ എയർ ഫ്രയറിന്റെ ഹീറ്റിംഗ് എലമെന്റിനുള്ളിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്.

കൂൺ