30 December 2025
SHIJI MK
Image Courtesy: Getty Images
വില കൂടുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. എല്ലാത്തിലും ശുഭമുഹൂര്‍ത്തങ്ങള്‍ നോക്കുന്ന ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങാനും അത് നോക്കുന്നു. 2026ല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഏറ്റവും ശുഭകരമായ ദിവസങ്ങള്‍ ഇതാ.
ജനുവരി മാസത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായത് 5,7,19 എന്നീ തീയതികളാണ്. രാവിലെ 87നും 11നും ഇടയില്‍ സ്വര്‍ണം വാങ്ങിക്കാവുന്നതാണ്.
ഫെബ്രുവരിയില്‍ സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് 1,12,24 എന്നീ തീയതികള്‍ തിരഞ്ഞെടുക്കാം. രാവിലെ 10 മണി മുതല്‍ 12.30 വരെ അത്യുത്തമം.
മാര്‍ച്ച് മാസത്തില്‍ 4,15,28 എന്നീ തീയതികളില്‍ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിക്കാവുന്നതാണ്. രാവിലെ 7.30 മുതല്‍ 10.30 വരെയാണ് ശുഭമുഹൂര്‍ത്തം.
ഏപ്രില്‍ മാസത്തില്‍ 3,11,23 തീയതികളില്‍ സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലത്. രാവിലെ 8 മുതല്‍ 11 വരെ നല്ലതാണ്. മെയില്‍ 5,16,29 തീയതികളില്‍ രാവിലെ 9 മുതല്‍ 12 വരെ വാങ്ങാം.
ജൂണ്‍ മാസത്തില്‍ 2,14,27 തീയതികളില്‍ രാവിലെ 8.30നും 11.30നും ഇടയില്‍ വാങ്ങിക്കാം. ജൂലൈയില്‍ 7,18,30 തീയതികളില്‍ 9 മുതല്‍ 12 വരെയും വളരെ നല്ലതാണ്.
ഓഗസ്റ്റില്‍ 5,12,26 തീയതികളില്‍ രാവിലെ 7 മുതല്‍ 10 വരെയും സെപ്റ്റംബറില്‍ 3,15,28 തീയതികളില്‍ രാവിലെ 8 മുതല്‍ 11 വരെയും.
ഒക്ടോബറില്‍ 6,17,29 തീയതികളില്‍ രാവിലെ 7.30 മുതല്‍ 10.30 വരെയും നവംബറില്‍ 4,16,27 തീയതികളില്‍ രാവിലെ 8 മുതല്‍ 11 വരെ നല്ലതാണ്.
ഡിസംബര്‍ മാസത്തില്‍ 2,14,25 തീയതികളില്‍ സ്വര്‍ണം വാങ്ങിക്കാവുന്നതാണ്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ അത്യുത്തമം.