27 December 2025
SHIJI MK
Image Courtesy: Getty Images
പേരയ്ക്കയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. കടകളില്‍ നിന്ന് വാങ്ങിക്കുന്നതിന് പുറമെ വീടുകളിലും സുലഭമായി ഉണ്ടാകുന്ന ഫലമാണ് പേരയ്ക്ക.
വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ പേരയ്ക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ അവ കഴിക്കുന്നത് നല്ലതാണ്.
പേരയ്ക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പേരയ്ക്ക് അമിതമായോ അല്ലെങ്കില്‍ മിതമായോ കഴിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ?
പേരയ്ക്ക അമിതമായി കഴിക്കുന്നത് വഴി ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. മാത്രമല്ല, എക്‌സിമ ബാധിച്ചവര്‍ക്കും പേരയ്ക്ക നല്ലതല്ല.
പേരയ്ക്ക കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കും. ജലദോഷവും ചുമയും ഉള്ള ആളുകള്‍ പേരയ്ക്ക കഴിക്കരുത്.
കൂടാതെ, ദഹനത്തെയും പേരയ്ക്ക ബാധിക്കും. വലിയ അളവില്‍ പേരയ്ക്ക കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കും.
ഇതിനെല്ലാം പുറമെ, പേരയ്ക്ക അമിതമായി കഴിക്കുന്നത് മലവിസര്‍ജ്ജന സംവിധാനം തടസപ്പെടുന്നതിനും വഴിവെക്കും.