17 April 2026
ASHLI C
Image Credit: Getty Images
വേനൽക്കാലമായാൽ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചൂടുകുരുവും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളും. ഇതിന് വീട്ടിൽ തന്നെ പരിഹാരം ഉണ്ട്.
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചൂടുകുരുവിനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലുകൾക്ക് ആശ്വാസം ലഭിക്കും. ശരീരത്തിലെ അമിത ചൂട് തടയാനും നല്ലതാണ്.
ചൂട് കുരു ഉള്ള ഭാഗത്ത് കറ്റാർവാഴയുടെ ജെല്ല് പുരട്ടുന്നത് വളരെ നല്ലതാണ്. പുരട്ടി ഒരു 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
രക്തചന്ദനമോ സാധാരണ ചന്ദനമോ പനിനീരിൽ മിക്സ് ചെയ്തു ചൂട് കുരു ഉള്ള ഭാഗത്ത് തേക്കുന്നത് വളരെ നല്ലതാണ്.
മുൾട്ടാണി മിട്ടി പനിനീരിൽ കലർത്തി ചൂടുകുരു ഉള്ള ഭാഗത്ത് നന്നായി തേച്ച് നൽകുക. അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ചൂടുകുരുവിന്റെ മുകളിൽ ഐസ്ക്യൂബ് ഉപയോഗിച്ച് തടവുന്നത് ചൂടുകുരു കുറയ്ക്കാനും ചൊറിച്ചിൽ അകറ്റാനും സഹായിക്കും.
ചൂടുകുരുവിന്റെ മുകളിൽ വേപ്പില അരച്ചുതേക്കുന്നതോ വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നതൊ വളരെ നല്ലതായി കണക്കാക്കുന്നു.
വേനൽക്കാലത്ത് രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശരീരത്തിൽ വെള്ളം ഉണ്ടെങ്കിൽ തന്നെ ചൂടുകുരുവിന് പരിഹാരമാണ്.