16 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
ആർത്തവചക്രം സ്ത്രീകളുടെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്. ആർത്തവം ക്രമരഹിതമാണെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല.
ചിലർ ഇത്തരം ക്രമരഹിതമായ ആർത്തവത്തെ അവഗണിക്കുകയാണ് പതിവ്. എന്നാൽ 21 ദിവസത്തിൽ കുറവോ 35 ദിവസത്തിൽ കൂടുതലോ ആണെങ്കിൽ ശ്രദ്ധിക്കണം.
ഓരോ മണിക്കൂറിലും പാഡ് മാറ്റേണ്ടി വരുന്ന അവസ്ഥയോ അല്ലെങ്കിൽ ഒരാഴ്ചയിൽ കൂടുതൽ രക്തസ്രാവം നീണ്ടുനിൽക്കുന്നതോ സൂക്ഷിക്കണം.
സാധാരണ വയറുവേദനയേക്കാൾ, ദൈനംദിന ജോലികൾ ചെയ്യാൻ പോലും കഴിയാത്ത വിധത്തിലുള്ള കഠിനമായ വേദന ഡോക്ടറെ കാണിക്കേണ്ടതാണ്.
ആർത്തവം കഴിഞ്ഞ ശേഷവും അടുത്ത ചക്രത്തിന് മുൻപായി രക്തം കാണപ്പെടുന്നത് ഗർഭാശയത്തിലെ അണുബാധയുടെയോ ഹോർമോൺ വ്യതിയാനത്തിൻ്റെയോ ലക്ഷണമാകാം.
ഗർഭധാരണം മൂലമല്ലാതെ മാസങ്ങളോളം ആർത്തവം നിലയ്ക്കുന്നത് അമിത സമ്മർദ്ദം, കഠിനമായ വ്യായാമം, അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയുടെ ലക്ഷണമാണ്.
രക്തത്തിൻ്റെ നിറം എപ്പോഴും ശ്രദ്ധിക്കണം. കാരണം കടുത്ത കറുപ്പ് നിറത്തിലോ അല്ലെങ്കിൽ വിളറിയ പിങ്ക് നിറത്തിലോ കാണപ്പെടുന്നത് പോഷകാഹാരക്കുറവിൻ്റെ പ്രശ്നമാണ്.