16 APRIL 2026

NEETHU VIJAYAN

അടുക്കളയിലോട്ട് വിട്ടോ...  ഇനി മുഖത്ത് കരിവാളിപ്പ്  കാണില്ല

 Image Courtesy: Getty Images

കഠിനമായ വെയിലേറ്റു പലരുടെയും മുഖം കരിവാളിച്ചിരിക്കുന്ന സമയമാണിത്. എന്നാൽ ഇനി വിഷമിക്കേണ്ട, പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്.

കരിവാളിപ്പ്

തക്കാളി നീര് ഒരു പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളഞ്ഞാൽ കരിവാളിപ്പ് നന്നായി മാറി കിട്ടും.

തക്കാളി

രണ്ട് സ്പൂൺ തൈരിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് കുഴച്ച് മുഖത്ത് പുരട്ടുക. ടാൻ മാറാനും കരവാളിപ്പ് മാറി ചർമ്മം തിളങ്ങാനും ഇത് മികച്ചതാണ്.

തൈരും മഞ്ഞളും

ഉരുളക്കിഴങ്ങിൻ്റെ നീര് കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റാൻ നല്ല മാർ​ഗമാണ്. അതുപോലെ വെയിലേറ്റ പാടുകൾ നീക്കം ചെയ്യാനും സഹായിക്കും.

ഉരുളക്കിഴങ്ങ്

ഇതൊരു മികച്ച സ്ക്രബായി നിങ്ങളുടെ ചർമ്മത്തിൽ പ്രവർത്തിക്കുന്നു. ചർമ്മത്തിലെ അഴുക്ക് നീക്കി മൃദുത്വം നൽകാനും ഇത് വളരെ നല്ലതാണ്.

കടലമാവും പാലും

നാരങ്ങാനീരും തേനും തുല്യ അളവിൽ എടുത്ത് നന്നായി യോജിപിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. കരിവാളിപ്പ് മാറാൻ ഇതിലും നല്ലൊരു മാർ​ഗമില്ല.

നാരങ്ങാനീര്

ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇതിലേതെങ്കിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാനും സൺസ്‌ക്രീൻ ഉപയോഗിക്കാനും മറക്കരുത്. 

ശ്രദ്ധിക്കാൻ