26 DEC 2025
Sarika KP
Image Courtesy: Getty Images
മിക്കവർക്കും ചോക്ലേറ്റ് ഇഷ്ടമാണ്. എന്നാൽ പലരും പല്ല് കേടുവരുന്നതിനെക്കുറിച്ചും വണ്ണം കൂടുന്നതിനെക്കുറിച്ചും ഓർത്ത് കഴിക്കാറില്ല.
ചോക്ലേറ്റ് യഥാർത്ഥത്തിൽ ആരോഗ്യത്തിന് ദോഷകരമല്ലെന്നും എന്നാൽ അത് കഴിക്കുന്ന രീതിയിലാണ് പിഴവ് സംഭവിക്കുന്നതെന്ന്.
വിശക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.
ഒരു ലഘുഭക്ഷണമായി ചോക്ലേറ്റ് കഴിക്കുന്നത് അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നത്.
പാൽ ചേർത്ത ചോക്ലേറ്റുകളെക്കാൾ ആരോഗ്യത്തിന് നല്ലത് ഡാർക്ക് ചോക്ലേറ്റുകളാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഒരു നേരത്തെ ഭക്ഷണത്തിന് പകരമായോ വെറും വയറ്റിലോ ചോക്ലേറ്റ് കഴിക്കരുത്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം അൽപം ചോക്ലേറ്റ് കഴിക്കുന്നതാണ് ഉചിതം.
ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അത് വാരിക്കോരി കഴിക്കരുത്. ഒരു ദിവസം ഒന്നോ രണ്ടോ ചെറിയ കഷണങ്ങൾ മാത്രം കഴിക്കുന്നതാണ് ഉത്തമം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.