25 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ഒരു വീടിൻ്റെ ഏറ്റവും പ്രധാന സ്ഥലമാണ് അടുക്കള. അതിനാൽ വൃത്തിയും അതുപോലെ ഭംഗിയും ആവശ്യമുള്ള സ്ഥലം കൂടിയായിരിക്കണം ഇവിടം.
ഒരു മീൻ വൃത്തിയാക്കൽ മാത്രം മതി അടുക്കളയുടെ ഭംഗിയും മണവും എല്ലാം പോകാൻ. ഇത് മാറ്റാൻ പിന്നെ പടിച്ച പണി പതിനെട്ടും പയറ്റണം.
അടുക്കളയിലെ സിങ്കാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം അടുക്കളയിൽ സിങ്കിലാണ് പൊതുവെ ഇടുന്നതും കഴുകുന്നതും.
അതിനാൽ ബാക്ടീരയയും ദുർഗന്ധവും എപ്പോഴും അസ്വസ്ഥമാക്കും. അത്തരത്തിൽ സിങ്കിലെ ദുർഗന്ധം എങ്ങനെ മാറ്റാമെന്ന് നമുക്ക് നോക്കാം.
ഒരു കപ്പ് വെള്ളത്തിൽ 3 കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ഒരു നാരങ്ങ നീരും ചേർക്കുക. ഇതൊഴിച്ച് സിങ്ക് വൃത്തിയാക്കുക. ദുർഗന്ധം മാറും.
നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർത്ത് സിങ്കിൽ മുഴുവൻ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ ശേഷം കഴുകി വ്യത്തിയാക്കുക.
സിങ്കിൽ നാഫ്താലിൻ ഗുളികകൾ വയ്ക്കുന്നത് ദുർഗന്ധം തടയാൻ സഹായിക്കും. പക്ഷെ പാത്രങ്ങൾക്കൊപ്പം നാഫ്തലിൻ ഗുളികകൾ ഇടരുത്.