25 December 2025
Aswathy balachandran
Image Courtesy: Unsplash
അവോക്കാഡോയ്ക്ക് മാത്രമല്ല അവോക്കാഡോ ഓയിലിനും നിരവധി ഗുണങ്ങളുണ്ട്.
അവോക്കാഡോ ഓയിലിന് 250 ഡിഗ്രി സെൽഷ്യസിനു മുകളിൽ സ്മോക്ക് പോയിന്റ് ഉള്ളതിനാൽ, ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോഴും ഇതിലെ പോഷകങ്ങൾ നഷ്ടപ്പെടുകയോ ഓക്സിഡേഷൻ സംഭവിക്കുകയോ ഇല്ല.
ഇതിലടങ്ങിയിരിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഒലീക് ആസിഡും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്നു.
വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ എണ്ണ. ഇവ പാചകം ചെയ്യുമ്പോഴും നശിക്കാതെ നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഭക്ഷണത്തിലെ വിറ്റാമിനുകൾ, കരോട്ടിനോയിഡുകൾ എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താൻ അവോക്കാഡോ ഓയിൽ സഹായിക്കുന്നു.
ഇതിലെ ഒലീക് ആസിഡ് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത പല ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഫലപ്രദമാണ്.
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും കോശങ്ങളെ ഓക്സിഡേറ്റീവ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
വളരെ നേരിയ രുചി മാത്രമുള്ളതിനാൽ ഇത് വിഭവങ്ങളുടെ യഥാർത്ഥ രുചിയെ ബാധിക്കില്ല. സാലഡുകൾക്കും സ്മൂത്തികൾക്കും പാനിൽ വറുക്കുന്ന വിഭവങ്ങൾക്കും ഒരുപോലെ അനുയോജ്യമാണ്.