22 September 2026
Sumeesh T Unneen
Photo Credit: Getty Images/Unsplash
ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്യുന്നത് എപ്പോഴും ഗുണം ചെയ്യില്ല. അമിതമായാൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ അറിയാം
കടുത്ത വ്യായാമത്തിന് ശേഷം ചായയുടെ നിറത്തിൽ മൂത്രം പോകുന്നത് നിസ്സാരമല്ല. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'റാബ്ഡോമയോലിസിസ്' എന്ന ഗുരുതര അവസ്ഥയുടെ ലക്ഷണമാണ്
തുടർച്ചയായി അസുഖങ്ങൾ വരുന്നത് വെറുതെയല്ല. 90 മിനിറ്റിലധികം നീളുന്ന കഠിനമായ വ്യായാമം പ്രതിരോധശേഷി കുറയ്ക്കുകയും പെട്ടെന്ന് ഇൻഫെക്ഷനുകൾ വരാൻ കാരണമാവുകയും ചെയ്യും
ജിമ്മിൽ പോയിട്ട് വല്ലാത്ത ക്ഷീണം തോന്നിയിട്ടും രാത്രി ഉറക്കം കിട്ടുന്നില്ലേ? അമിത വ്യായാമം ഉറക്കത്തെ ഇല്ലാതാക്കുന്നു എന്നതിൻ്റെ വ്യക്തമായ ലക്ഷണമാണിത്. ശരീരത്തിന് വിശ്രമം അനിവാര്യമാണ്
സ്ഥിരമായി വർക്കൗട്ട് ചെയ്തിട്ടും കൂടുതൽ ഭാരം എടുക്കാൻ കഴിയുന്നില്ല എങ്കിൽ അത് ശരീരത്തിൻ്റെ തളർച്ചയെയാണ് കാണിക്കുന്നത്. കൂടുതൽ വ്യായാമമല്ല ഇവിടെ പ്രതിവിധി
അമിത വ്യായാമം കോർട്ടിസോൾ ഹോർമോൺ വർധിപ്പിക്കുകയും മാനസികാവസ്ഥയെ മോശമായി ബാധിക്കുകയും ചെയ്യും. അകാരണമായ ദേഷ്യവും ഉത്കണ്ഠയും ഇതിൻ്റെ ലക്ഷണങ്ങളാണ്
തുടർച്ചയായി പരിക്കുകൾ ഉണ്ടാകുന്നത് പേശികൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതുകൊണ്ടാണ്. വേദന സഹിച്ച് വീണ്ടും വ്യായാമം ചെയ്യുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും
ജിമ്മിൽ പോകുന്നവർ വ്യായാമത്തിനൊപ്പം കൃത്യമായ വിശ്രമവും ഉറപ്പുവരുത്തണം. ശരീരത്തിൻ്റെ സൂചനകൾ അവഗണിക്കാതെ, ആവശ്യമെങ്കിൽ വർക്കൗട്ട് കുറയ്ക്കാൻ തയ്യാറാകണം