21 September 2026
Sumeesh T Unneen
Photo Credit: Getty Images
പേശികൾക്ക് കരുത്ത് നൽകാനും ശരീരഭാരം നിയന്ത്രിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. മുതിർന്നവരിൽ പേശികളുടെ ബലം നിലനിർത്താനും വർക്കൗട്ടിന് ശേഷം റിക്കവറിക്കും ഇത് സഹായിക്കും
അര കപ്പ് കടലയിൽ 7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വേവിച്ച ശേഷം സലാഡുകളിൽ ചേർത്തോ, അൽപ്പം മസാല ചേത്ത് വറുത്തോ ഇവ കഴിക്കാം
ചീസ് പ്രോട്ടിൻ്റെ മികച്ച ഉറവിടമാണ്. ഏകദേശം 28 ഗ്രാം ചീസിൽ നിന്ന് 5 മുതൽ 7 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും. വെറുതെയോ സാലഡുകളിൽ ചേർത്തോ ചീസ് കഴിക്കാവുന്നതാണ്
എല്ലാത്തരം നട്സുകളിലും പ്രോട്ടീൻ ഉണ്ട്. ഒരു പിടി ബദാം, പിസ്ത, നിലക്കടല എന്നിവയിൽ നിന്ന് ശരാശരി 6 മുതൽ 7 ഗ്രാം വരെ പ്രോട്ടീൻ ശരീരത്തിന് ലഭിക്കുന്നു. ഇവ സ്നാക്ക് കഴിക്കാവുന്നതാണ്
സാധാരണ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. മുക്കാൽ കപ്പ് ഗ്രീക്ക് യോഗർട്ടിൽ നിന്നും നിന്ന് 17 ഗ്രാം പ്രോട്ടീൻ ലഭിക്കും
രണ്ട് ടേബിൾ സ്പൂൺ ചിയ സീഡ്സിൽ 5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാലിൽ ചേർത്ത് പുഡ്ഡിംഗ് ആക്കിയോ പഴങ്ങൾക്കൊപ്പമോ ഇത് ദിവസവും കഴിക്കാവുന്നതാണ്
രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടറിൽ നിന്നും 7 ഗ്രാം പ്രോട്ടീൻ ലഭിക്കും. ബ്രെഡിനൊപ്പം പ്രഭാതഭക്ഷണമായോ, പഴങ്ങൾക്കൊപ്പമോ, സ്മൂത്തിയിൽ ചേർത്തോ ഇത് ഡയറ്റിൽ ഉൾപ്പെടുത്താം
പ്രോട്ടീൻ സമ്പുഷ്ടമായ മറ്റൊരു മികച്ച ലഘുഭക്ഷണമാണ് പംകിൻ സീഡ്സ് ഒരു പിടി പംകിൻ സീഡ്സിൽ നിന്ന് ഏകദേശം 8 ഗ്രാം പ്രോട്ടീൻ ലഭിക്കും എന്നാണ് കണക്ക്