2 July 2026

ASHLI C

വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!

Image Credit: Getty  Images

പലപ്പോഴും ആളുകൾ മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിൽ വെള്ളം ഒഴിക്കാറുണ്ട്. അതിന്റെ ഗുണവും ദോഷവും ആണ് ഇവിടെ പറയുന്നത്.

മീൻ

മീൻ നേരിട്ട് ഫ്രീസറിന്റെ തണുപ്പുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ഉണങ്ങി പോകാൻ സാധ്യതയുണ്ട്. അത് ഇല്ലാതാക്കാൻ നല്ലതാണ്.

ഫ്രീസർ ബേർൺ തടയും

ഫ്രീസറിൽ വച്ചാലും പലപ്പോഴും മീൻ കെട്ടു പോകാറുണ്ട് എന്നാൽ വെള്ളത്തിൽ ഇട്ട് സൂക്ഷിക്കുമ്പോൾ അത് കെട്ട് പോകില്ല.

കേടു വരില്ല 

ഫ്രിഡ്ജിൽ സൂക്ഷിച്ച മീൻ കുറച്ചുദിവസം കഴിഞ്ഞ് എടുക്കുമ്പോൾ അതിനൊരു ദുർഗന്ധം ഉണ്ടാകും. അത് ഇങ്ങനെ സൂക്ഷിച്ചാൽ ഒഴിവാക്കാം.

ദുർഗന്ധം

മീൻ വെള്ളം ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിലെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കാരണം അതിലെ ഗുണങ്ങൾ എല്ലാം വെള്ളത്തിൽ ലയിച്ചു തീരും.

പോഷക ഗുണങ്ങൾ നഷ്ടപ്പെടും

മീൻ ഏറെനാൾ വെള്ളത്തിൽ സൂക്ഷിച്ചു കറി വയ്ക്കുമ്പോൾ അത് പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.

പൊടിഞ്ഞു പോകും

ഫ്രീസറിൽ വെള്ളത്തിൽ സൂക്ഷിച്ച മീൻ പിന്നീട് കറി വയ്ക്കുമ്പോൾ അതിന്റെ രുചി താരതമ്യേന കുറവായിരിക്കും.

രുചി കുറയും

 മീൻ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിന്റെ വെള്ളം പൂർണമായി ഒഴിവാക്കിയിട്ട് ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക.

സൂക്ഷിക്കേണ്ടത് ഇങ്ങനെ