29 June 2026

SHIJI MK

പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം

Image Credit: Getty  Images

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയില്‍. അതിമനോഹരമായ കാഴ്ചകളെ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

കക്കാടംപൊയില്‍

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,200 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മിനി ഗവി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. തണുത്ത കാലാവസ്ഥയും കോടമഞ്ഞുമാണ് പ്രത്യേകത.

മിനി ഗവി

കക്കാടംപൊയിലെത്തിയാല്‍ തണുത്ത കാലാവസ്ഥ മാത്രമല്ല വേറെയും ഒട്ടേറെ സുന്ദരമായ കാഴ്ചകള്‍ ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്. എന്തെല്ലാം കാണാനുണ്ടെന്ന് നോക്കാം.

എന്തെല്ലാം കാണാം?

കക്കാടംപൊയിലെത്തിയാല്‍ കോഴിപ്പാറ വെള്ളച്ചാട്ടം മറക്കരുത്. കാടിനുള്ളിലൂടെ ട്രക്കിങ് നടത്തി നിങ്ങള്‍ക്ക് ഈ വെള്ളച്ചാട്ടത്തിലെത്താം, നീന്തിതുടിക്കാം.

കോഴിപ്പാറ

പശ്ചിമഘട്ടമാണെന്ന് പറഞ്ഞല്ലോ, അതിനാല്‍ തന്നെ മലനിപകളും താഴ്വരകളും ആസ്വദിക്കാന്‍ സാധിക്കും. കുരിശുമല, പവര്‍ഹൗസ് എന്നിങ്ങനെ ധാരാളം വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്.

വ്യൂ പോയിന്റുകള്‍

മലനിരകള്‍ ആയതിനാല്‍ തന്നെ തേയിലത്തോട്ടങ്ങളും, സുഗന്ധവ്യഞ്ജന തോട്ടങ്ങളും നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. ഇവിടെ ക്യാമ്പിങ് നടത്താനും സാധിക്കുന്നതാണ്.

കാര്‍ഷിക മേഖല

കോഴിക്കോട് നിന്ന് ഏകദേശം 50 കിലോമീറ്ററോളവും നിലമ്പൂര് നിന്ന് 45 കിലോമീറ്ററോളവുമാണ് കക്കാടംപൊയിലേക്ക് ഉള്ളത്. വളരെ പെട്ടെന്നെത്താം.

എത്ര ദൂരം?

സൗജന്യമായി കക്കാടംപൊയില്‍ പോകാന്‍ പ്രിയദര്‍ശിനി ബസ്സില്‍ കയറാം. കോഴിക്കോട് നിന്ന് രാവിലെ രാവിലെ 7.10ന് രാവിലെ നേരിട്ട് കക്കാടംപൊയിലേക്ക് ബസ്സുണ്ട്.

പ്രിയദര്‍ശിനി