28 June 2026

SHIJI MK

KSRTC-ല്‍ ഗവിക്ക് പോയാലോ?  ഈ ടൂര്‍ പാക്കേജ് എടുത്തോളൂ

Image Credit: Getty  Images

ഓരോ യാത്രകളും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ ഓര്‍മകളാണ്. യാത്രകള്‍ പോകാന്‍ ഇഷ്ടമല്ലാത്തവരും ഇല്ല, ഈ മഴക്കാലത്ത് കാണേണ്ട സ്ഥലങ്ങളും ഒരുപാടുണ്ടല്ലേ.

യാത്രകള്‍

മറ്റ് സ്വകാര്യ ടൂറിസം സ്ഥാപനങ്ങളെ പേലെ തന്നെ അത്യുഗ്രന്‍ ഓഫറുകളും ടൂര്‍ പാക്കേജുകളും കെഎസ്ആര്‍ടിസിയും അവതരിപ്പിക്കാറുണ്ട്. കോഴിക്കോട് നിന്ന് പോകാവുന്ന ചില യാത്രകള്‍ നോക്കാം.

കെഎസ്ആര്‍ടിസി

വയനാട്ടിലേക്ക് ജൂലൈ 11 ന് യാത്ര തിരിച്ചാലോ? ജംഗിള്‍ സഫാരിയാണിത്. രാവിലെ 11 മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിക്കും. ഒരാള്‍ക്ക് 1,020 രൂപയാണ് വേണ്ടത്.

വയനാട്

ജൂലൈ 11ന് മാമലക്കണ്ടം, മൂന്നാര്‍, വട്ടവടയിലേക്കൊരു യാത്ര പോകാം. രാവിലെ 5 മണിക്ക് കോഴിക്കോട് നിന്നും യാത്ര ആരംഭിക്കും. 2 ദിവസത്തെ യാത്രയ്ക്ക് 1,870 രൂപ ചെലവ് വരും.

മാമലക്കണ്ടം

ജൂലൈ 12ന് പൈതല്‍മല ടൂറുണ്ട്. കോഴിക്കോട് നിന്നും രാവിലെ 5 മണിക്ക് ബസ് പുറപ്പെടും. ഒരാള്‍ക്ക് 680 രൂപയാണ് യാത്രക്ക് ചെലവ് വരിക.

പൈതല്‍മല

ജൂലൈ എട്ടിന് ഗവി, അടവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ യാത്ര പോകുന്നുണ്ട്. ഒരാള്‍ക്ക് 3,100 രൂപയാണ് വേണ്ടിവരിക. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിക്കും.

ഗവി

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കുമെല്ലാം കെഎസ്ആര്‍ടിസിയില്‍ യാത്ര പോകാം. മറ്റ് യാത്രകള്‍ പോലെ തന്നെ നന്നായി ആസ്വദിച്ച് മടങ്ങിവരാനും സാധിക്കുന്നതാണ്.

പോയാലോ?

ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയിലേക്ക് ഉടന്‍ തന്നെ വിളിക്കാവുന്നതാണ്. സീറ്റ് ഫില്ലാകും മുമ്പ് വേഗം വിളിച്ചോളൂ.

ബുക്ക് ചെയ്യാം