30 June 2026

SHIJI MK

500 രൂപയുണ്ടോ  കയ്യിൽ?  ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം 

Image Credit: Getty  Images

മറ്റൊരു മണ്‍സൂണ്‍ കാലം കൂടി വന്നെത്തിയിരിക്കുന്നു. മഴക്കാലത്ത് യാത്രകള്‍ പോകാന്‍ നല്ല രസമാണല്ലേ. മഴ നനഞ്ഞ് അങ്ങനെ എവിടേക്ക് എങ്കിലും ഒരു യാത്ര പോയാലോ?

യാത്രകള്‍

അങ്ങനെ എങ്കില്‍ വെറും 500 രൂപ കൊണ്ട് പോയി വരാന്‍ പറ്റുന്ന കുറച്ച് സ്ഥലങ്ങള്‍ നോക്കിയാലോ? കാഴ്ചകള്‍ എല്ലാം കണ്ട് വേഗത്തില്‍ മടങ്ങാനും സാധിക്കും.

500 രൂപ

ചാലക്കുടിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് കയറിയാല്‍ ഇവിടെ എത്താം. ബസ് ടിക്കറ്റ്, പ്രവേശന പാസ് ചാര്‍ജ്, ഭക്ഷണം എന്നിവ കഴിഞ്ഞാലും പണം ബാക്കിയാകും.

അതിരപ്പിള്ളി

പാലക്കാട് ടൗണിലെത്തിയ ശേഷം കെഎസ്ആര്‍ടിസിയില്‍ മലമ്പുഴയിലേക്ക് പോകാം. ഡാം, പൂന്തോട്ടം, യക്ഷി ശില്‍പം എന്നിവയോടൊപ്പം കവയും കണ്ട് മടങ്ങാം.

മലമ്പുഴ

വാഗമണ്ണിലെ പല സ്ഥലങ്ങളിലും പ്രവേശനത്തിന് ടിക്കറ്റ് വേണമെങ്കിലും കുരിശുമലയിലേക്ക് സൗജന്യമായി കടക്കാം. മതിവരുവോളം പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇവിടെ സാധിക്കുന്നതാണ്.

വാഗമണ്‍

മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിലും പോയിവരാവുന്നതാണ്. സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ ബസിലോ ഇവിടേക്ക് എത്താം. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയും മറ്റ് ആക്ടിവിറ്റികളും ആസ്വദിക്കാം.

മിനി ഊട്ടി

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ ഇവിടേക്ക് എത്താം. കടല്‍തീരത്ത് ഇരുന്ന് സൂര്യാസ്തമയവും കടലിന്റെ ഭംഗി.ുമെല്ലാം ആസ്വദിച്ച് മടങ്ങാവുന്നതാണ്.

കോവളം

കൊല്ലത്ത് നിന്നും ട്രെയിന്‍ അല്ലെങ്കില്‍ ബസില്‍ നിങ്ങള്‍ക്ക് മണ്‍റോ തുരുത്തിലെത്താം. ഇവിടുത്തെ ഗ്രാമീണ ഭംഗി അതിമനോഹരമാണ്. കല്ലടയാറും അഷ്ടമുടി കായലുമാണ് ചുറ്റിലും.

മണ്‍റോ തുരുത്ത്