9 August 2026

Jayadevan A M

ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ

Image Courtesy: Getty Images

സവാളയും (ഉള്ളിയും) ഉരുളക്കിഴങ്ങും ഒരു കുട്ടയില്‍ ഒരുമിച്ച് സൂക്ഷിക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഇത് ശരിയായ ശീലമല്ല

സവാളയും ഉരുളക്കിഴങ്ങും

സവാളയും ഉരുളക്കിഴങ്ങും ഒന്നിച്ചു സൂക്ഷിക്കുന്നത് പച്ചക്കറികൾ പെട്ടെന്ന് ചീത്തയാകുന്നതിനും ഭക്ഷ്യവസ്തുക്കൾ പാഴാകുന്നതിനും കാരണമാകും

അങ്ങനെ ചെയ്യരുത്‌

സവാളയിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ ഗ്യാസ്, ഉരുളക്കിഴങ്ങ് പെട്ടെന്ന് പഴകുന്നതിനും കേടാകുന്നതിനും കാരണമാകും

എഥിലീൻ

സവാളയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഈ ഈർപ്പം തൊട്ടടുത്തുള്ള ഉരുളക്കിഴങ്ങിലേക്ക് പടരുകയും അതിൽ പൂപ്പൽ വളരാൻ ഇടയാക്കുകയും ചെയ്യുന്നു

ജലാംശം

ഉരുളക്കിഴങ്ങ് വളരെ പെട്ടെന്ന് മറ്റ് മണങ്ങൾ വലിച്ചെടുക്കുന്നതിനാൽ സവാളയുടെ അടുത്ത് സൂക്ഷിക്കുമ്പോൾ ഉരുളക്കിഴങ്ങിന്റെ സ്വാഭാവിക രുചിയിൽ വ്യത്യാസം വരുന്നു

രുചിയിൽ വ്യത്യാസം

സവാളയിൽ നിന്ന് പുറത്തുവരുന്ന വാതകങ്ങൾ ഉരുളക്കിഴങ്ങ് വേഗത്തിൽ മുളയ്ക്കുന്നതിനും കാരണമാകുന്നു. മുളച്ച ഉരുളക്കിഴങ്ങിന് അതിന്റെ ഘടനയും രുചിയും നഷ്ടപ്പെടുന്നു

മറ്റ് പ്രശ്‌നം

കൂടാതെ, ഇതുവഴി ഉരുളക്കിഴങ്ങില്‍ പച്ച നിറത്തിലുള്ള പാടുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല

പച്ച പാടുകൾ

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സവാളയും, ഉരുളക്കിഴങ്ങും ഒരുമിച്ച് ഒരു കുട്ടയില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതം

ശ്രദ്ധിക്കുക