17 JUNE 2026

ASHLI C

വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്! 

Image Courtesy: Getty Images 

വീട്ടിൽ ഉറുമ്പ് പെരുകിയോ? തുരത്താൻ ഇനി പറയുന്ന മാർഗങ്ങൾ ഒന്ന് ചെയ്തു നോക്കൂ. ഉറുമ്പിന്റെ ശല്യം കുറയും.

ഉറുമ്പ്

ഉറുമ്പിന്റെ കേന്ദ്രങ്ങളിൽ ചെറുനാരങ്ങയുടെ നീര് സ്പ്രേ ചെയ്യുന്നത് അവയെ തുരത്താൻ വളരെ നല്ലതാണ്. ചെറുനാരങ്ങയുടെ പുളിപ്പും മണവും ഉറുമ്പിന് അസഹനീയമാണ്.

ചെറുനാരങ്ങ നീര്

വെള്ളവും വിനാഗിരിയും തുല്യ അളവിൽ കലർത്തി ഉറുമ്പിന്റെ കേന്ദ്രങ്ങളിൽ അവസഞ്ചരിക്കുന്ന വഴിയിലും സ്പ്രേ ചെയ്താൽ ഉറുമ്പ് ആ വഴി പിന്നീട് വരില്ല.

 വിനാഗിരി

ഉറുമ്പ് പതിവായി വരുന്ന പാതകളിലും അതിന്റെ കേന്ദ്രങ്ങളിലും ഉറുമ്പിന്റെ പൊത്തുകളിലും മഞ്ഞൾപൊടി വിതറി കൊടുക്കുന്നത് അവയെ തുരത്താൻ നല്ല മാർഗമാണ്.

 മഞ്ഞൾപൊടി

ഉറുമ്പിന്റെ വഴികളിൽ കായത്തിന്റെ പൊടി വിതറുകയോ അല്ലെങ്കിൽ കായം വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നതോ നല്ലതാണ് .

കായം

കല്ലുപ്പ് വെള്ളത്തിൽ കലക്കി ഉറുമ്പിന്റെ കേന്ദ്രങ്ങളിൽ തളിച്ചു കൊടുക്കുന്നത് ഉറുമ്പ് പോകാൻ നല്ല മാർഗമാണ്.

ഉപ്പ്

ചോക്കിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് ഉറുമ്പിനെ തുരത്താൻ നല്ലതാണ്. ഉറുമ്പ് പ്രവേശിക്കാതിരിക്കാൻ വേണ്ടി ആവശ്യമായ സ്ഥലങ്ങളിൽ അതുകൊണ്ട് വര വരയ്ക്കുക.

ചോക്ക് അല്ലെങ്കിൽ കോലം പൊടി

ഉറുമ്പ് വരാതിരിക്കാനുള്ള പ്രധാന വഴി അവയെ ആകർഷിക്കുന്ന ഒന്നും പുറത്ത് അലക്ഷ്യമായി ഇടാതിരിക്കുക എന്നുള്ളതാണ്. പ്രധാനമായും ഭക്ഷണ സാധനങ്ങളൊക്കെ അടച്ചുവയ്ക്കുക.

ശ്രദ്ധിക്കുക