16 June 2026

Jayadevan A M

അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌

Image Courtesy: Getty Images

ചില വീടുകളില്‍ അടുക്കളയില്‍ ഈച്ചശല്യം കൂടുതലാണ്. ഇത് ആരോഗ്യത്തിനും ഭീഷണിയാണ്‌. ഈച്ചശല്യം മാറ്റാൻ ചില എളുപ്പവഴികൾ നോക്കാം

ഈച്ചശല്യം

അടുക്കള വൃത്തിയായി സൂക്ഷിക്കുകയാണ് ഈച്ചകളെ ഒഴിവാക്കാനുള്ള പ്രധാന മാര്‍ഗം. അടുക്കളയിൽ ഭക്ഷണ മാലിന്യങ്ങൾ സൂക്ഷിക്കരുത്‌

വൃത്തി പാലിക്കുക

കായപ്പൊടി ചെറുചൂടുവെള്ളത്തിൽ കലക്കുക. സ്പ്രേ ബോട്ടിലിലാക്കി ഈച്ചകൾ വന്നിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ തളിക്കുക

കായം കലക്കിയ വെള്ളം

ചെറിയ പാത്രത്തിൽ അല്പം വിനാഗിരി എടുക്കുക. ഇതിലേക്ക് ചില തുള്ളി ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് ഇളക്കുക. വിനാഗിരിയുടെ മണത്താല്‍ ആകർഷിക്കപ്പെട്ട് എത്തുന്ന ഈച്ചകൾ ഇതിൽ വീണ് നശിക്കും

വിനാഗിരി

തുളസി, പുതിന തുടങ്ങിയവയുടെ മണം ഈച്ചകൾക്ക് ഇഷ്ടമല്ല. അടുക്കളയുടെ ജനലിനരികിൽ ഈ ചെടികൾ ചെറിയ ചട്ടികളിൽ വളർത്തുന്നത് നല്ലതാണ്‌

പുതിനയില

നാരങ്ങ രണ്ടായി മുറിക്കുക. ഉൾഭാഗത്തേക്ക് 4-5 ഗ്രാമ്പൂ വീതം കുത്തിവെക്കുക. അടുക്കളയിലെ മേശപ്പുറത്തോ ഡൈനിംഗ് ടേബിളിലോ വെച്ചാൽ ഈച്ചശല്യം കുറയും

നാരങ്ങ, ഗ്രാമ്പൂ

പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണങ്ങൾ എന്നിവ തുറന്നു വെക്കരുത്. നന്നായി പഴുത്ത പഴങ്ങളുടെ മണം അരികിലേക്ക് ഈച്ചകളെ ആകർഷിക്കും.

ഭക്ഷണം തുറന്നു വെക്കരുത്

അഴുക്കുവെള്ളം കെട്ടിനിൽക്കുന്നത് ഈച്ചശല്യം വര്‍ധിപ്പിക്കും.സിങ്കിൽ പാത്രങ്ങൾ കഴുകാതെ ദീർഘനേരം ഇടരുത്.

അഴുക്കുവെള്ളം