14 June 2026

ASHLI C

ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ

Image Credit: Getty  Images

മിക്ക ഭക്ഷണപദാർത്ഥങ്ങളിലും ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഘടകമാണ് ഇഞ്ചി. അതിനാൽ ഇത് എപ്പോഴും നമ്മുടെ വീട്ടിൽ കാണും.

ഇഞ്ചി

ചിലർ ഇത് ഫ്രിഡ്ജിലാണ് സൂക്ഷിക്കുക മറ്റു ചിലർ അടുക്കളയിലെ പുറത്ത് എവിടെയെങ്കിലും ആയി സൂക്ഷിക്കും.

സൂക്ഷിക്കുക

എന്നാൽ പലപ്പോഴും നാം സൂക്ഷിക്കുന്ന രീതി കാരണം അത് വാങ്ങി രണ്ട് ദിവസത്തിനകം ചുരുങ്ങി പോവുകയോ കെട്ടു പോവുകയോ ചെയ്യുന്നു.

കേടാകുന്നു 

എങ്കിൽ നമുക്കിനി ഇഞ്ചി എവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. ഫ്രിഡ്ജിലോ അതോ പുറത്തോ.

എവിടെ സൂക്ഷിക്കണം

ഒരിക്കലും ഇഞ്ചി നമ്മൾ പുറത്താണ് സൂക്ഷിക്കുന്നതെങ്കിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തു സൂക്ഷിക്കരുത്.

സൂക്ഷിക്കേണ്ട വിധം 

ഒരിക്കലും ഒരു പാത്രത്തിൽ അടച്ച് പുറത്ത് സൂക്ഷിക്കരുത് ഇത് ഇഞ്ചിക്ക് ഉള്ളിലുള്ള ഈർപ്പം അടിഞ്ഞു കേടാകാൻ കാരണമാകും.

 ഇങ്ങനെയും വേണ്ട

ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നെങ്കിൽ ഒരു പ്രത്യേകം പാത്രത്തിലാക്കി അല്ലെങ്കിൽ കവറിൽ ആക്കി ഭദ്രമായി അടച്ചു സൂക്ഷിക്കണം.

ഫ്രിഡ്ജ് 

പുറത്താണ് ഇഞ്ചി സൂക്ഷിക്കുന്നത് എങ്കിൽ. വെള്ളമില്ലാത്തതോ അധികം ചൂട് ഇല്ലാത്തതുമായ ഒരു പ്രത്യേക താപനിലയിൽ വരണ്ട സ്ഥലത്ത് വേണം സൂക്ഷിക്കാൻ.

പുറത്ത്