16 June 2026
Aswathy Balachandran
Image Courtesy: Getty Images
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും തിണർപ്പും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ഗ്രാമ്പൂവിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള അണുബാധകളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.
സ്കാൽപ്പിലെ ഫംഗസ് വളർച്ച തടയാൻ ഗ്രാമ്പൂവിന്റെ ആന്റിഫംഗൽ ഗുണങ്ങൾ സഹായിക്കും. ഇത് താരന്റെ ശല്യം കുറയ്ക്കാൻ ഉത്തമമാണ്.
തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ മുടിവേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ഗ്രാമ്പൂ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിക്ക് സ്വാഭാവിക തിളക്കവും മൃദുത്വവും നൽകും.
ഗ്രാമ്പൂ എണ്ണ ഒരിക്കലും നേരിട്ട് ചർമ്മത്തിലോ തലയോട്ടിയിലോ പുരട്ടരുത്. ഇത് വെളിച്ചെണ്ണയോ മറ്റ് കാരിയർ ഓയിലുകളോ ചേർത്ത് നേർപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഗ്രാമ്പൂ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം ഹെയർ റിൻസായി ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
സെൻസിറ്റീവ് ചർമ്മമുള്ളവർ ഗ്രാമ്പൂ അടങ്ങിയ കൂട്ടുകൾ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യണം. ചൊറിച്ചിലോ കരിച്ചിലോ ഉണ്ടായാൽ ഉപയോഗം ഉടൻ നിർത്തുക.