13 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
ആർത്തവ വേദനയിൽ ബുദ്ധിമുട്ടുന്ന നിരവധി പെൺകുട്ടികൾ നമ്മുടെ ഒപ്പമുണ്ട്. മരുന്നുകൾ കഴിച്ച് ആരോഗ്യം മോശമാക്കാതെ ചില പൊടികൈകൾ നോക്കാം.
വേദന വരുമ്പോൾ അടിവയറ്റിലോ നടുവിലോ ചൂടുപിടിക്കുന്നത് പേശികൾക്ക് അയവ് വരുത്തുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും. ഇത് വേദന കുറയ്ക്കാൻ സഹായിക്കും.
ആർത്തവ വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന ഹോർമോണിൻ്റെ അളവ് കുറയ്ക്കാൻ ഇഞ്ചി നല്ലതാണ്. ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഉന്മേഷം നൽകും.
ഈ സമയത്ത് നിർജ്ജലീകരണം ഉണ്ടാകുന്നത് വയറുവേദനയും ഗ്യാസ് ട്രബിളും കൂട്ടും. പീരീഡ്‌സ് സമയത്ത് നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
കാപ്പിയിലും ചായയിലുമുള്ള കഫീൻ ശരീരത്തിലെ രക്തക്കുഴലുകളെ ചുരുക്കുകയും വയറിലെ പേശീവലിവും അസ്വസ്ഥതയും വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ അവ വേണ്ട.
കഠിനമായ വർക്കൗട്ടുകൾ ഒഴിവാക്കുക. എന്നാൽ ചെറുതായി നടക്കുന്നത് ശരീരത്തിൽ എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോൺ ഉത്പാദിപ്പിക്കും. ഇത് വേദന കുറയ്ക്കും.
മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ പഴങ്ങൾ, നട്സുകൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് പേശികളുടെ വേദന കുറയ്ക്കാൻ നല്ലതാണ്.