5 June 2026
Aswathy Balachandran
Image Courtesy: Getty Images
മഴക്കാലത്ത് പച്ചക്കറികൃഷി ചെയ്യാം, കളകളെ അകറ്റി നല്ല രീതിയിൽ വിള ലഭിക്കാനുള്ള വഴികൾ നോക്കാം.
വെള്ളരിവർഗ വിളകളിൽ മഞ്ഞനിറവും വളർച്ച മുരടിപ്പും കാണുന്നുണ്ടെങ്കിൽ അത് മത്തൻവണ്ടുകളുടെ പുഴുക്കൾ വേരു തിന്നുന്നത് മൂലമാണ്; ഇവയെ നിയന്ത്രിക്കാൻ ഇപിഎൻ പ്രയോഗിക്കുക.
മഴക്കാല പച്ചക്കറിക്കൃഷിക്ക് വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽ വരമ്പിന് ഉയരം കുറച്ചും, വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങളിൽ കൂനകൾ എടുത്തും നിലമൊരുക്കണം.
ഒരു ചതുരശ്ര മീറ്ററിന് 3-4 കിലോ ജൈവവളം ചേർക്കുന്നതിന് ഒരാഴ്ച മുൻപ് 400 ഗ്രാം ഡോളോമൈറ്റ് അല്ലെങ്കിൽ 250 ഗ്രാം കുമ്മായം ചേർക്കുക
പച്ചക്കറിവിത്തുകൾ പാകുമ്പോൾ വിത്ത് വിത്തിനോളമേ മണ്ണിൽ താഴാവൂ എന്ന് ഓർക്കുക; കൂടുതൽ താഴ്ന്നുപോയാൽ മുളയ്ക്കില്ല, ആവശ്യത്തിന് താഴാതിരുന്നാൽ മണ്ണിലുറയ്ക്കില്ല.
പയർ, വെള്ളരി തുടങ്ങിയ കട്ടികുറഞ്ഞ തൊണ്ടുള്ള വിത്തുകളുടെ കിഴി, ചെറിയ കുമിളകൾ വന്നു തുടങ്ങിയ ചൂടുവെള്ളത്തിൽ 1 മിനിറ്റ് മുക്കിവെക്കുക.
പാവൽ, പടവലം തുടങ്ങിയ കട്ടികൂടിയ തൊണ്ടുള്ള വിത്തുകളുടെ കിഴി, തിളച്ചു തുടങ്ങിയ വെള്ളത്തിൽ 2 മിനിറ്റ് ഇറക്കിവെക്കുക. 12 മണിക്കൂറിന് ശേഷം പിജിപിആറും ബാസിലസ് സബ്ടിലസും വിതറി നട്ടാൽ 4-6 ദിവസത്തിനകം കിളിർക്കും.
പ്രോട്രേയിലെ തൈകൾ നടുന്നതിന് മുൻപ് വേര് പിജിപിആർ-2 ലായനിയിൽ മുക്കുന്നത് വേരുപിടിത്തം കൂട്ടും. നട്ടതിനു ശേഷം വശങ്ങളിലെ മണ്ണ് അമർത്തി ഉറപ്പിക്കരുത്