11 June 2026

Nithya V

കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?

Photo Credit: Getty Images

മഴക്കാലമായതോടെ കൊതുക് ശല്യം രൂക്ഷമാവുകയാണ്. എന്നാൽ ചിലരെ മാത്രം കൊതുക് കൂടുതൽ കടിക്കുമെന്ന് പറയാറുണ്ട്. എന്തായിരിക്കും ഇതിന് കാരണം?

കൊതുക് ശല്യം

ശരീരത്തിൽ ഒരുപാട് രക്തം ഉള്ളത് കൊണ്ടാണ് കൂടുതൽ കടിക്കുന്നതെന്നാണ് പറയാറുള്ളത്. എന്നാൽ ഇതാണോ യഥാർത്ഥ കാരണം?

യഥാർത്ഥ കാരണം

ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിനെ ആകർഷിക്കും.

ആകർഷിക്കുന്നവ

മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.

ഒ ഗ്രൂപ്പ്

അതുപോലെ അമിതവണ്ണമുള്ളരോട് കൊതുകുകൾക്ക് പ്രത്യേക താൽപര്യമുണ്ട്.  ഇവരിൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലാണ്.

അമിത വണ്ണം

മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍.  ഇവരെയും കൊതുക് കൂടുതൽ കടിക്കും.

കാർബൺഡൈ ഓക്സൈഡ്

സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഗർഭിണികൾ

അതുപോലെ വിയർപ്പിന്റെ ഗന്ധവും കൊതുകുകളെ ആകര്‍ഷിക്കും. വിയർപ്പിലെ സംയുക്തങ്ങൾ കൊതുകുകൾക്ക് മണക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.

വിയർപ്പ്