12 June 2026
SHIJI MK
Image Credit: Getty Images
പ്രമേഹം മൂലം ബുദ്ധിമുട്ട് നേരിടുന്ന ധാരാളം ആളുകളുണ്ട്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം വന്നെത്തുന്നത് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്നുപോലും ആളുകളെ വിലക്കുന്നു.
നല്ല സ്വാദുള്ള വിലയേറിയ പഴങ്ങളിലൊന്നാണ് റംബൂട്ടാന്‍, ഇപ്പോള്‍ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന റംബൂട്ടാന്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ?
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ റംബൂട്ടാന്‍ കഴിക്കുന്നത് പനി, ജലദോഷം എന്നിവ വരാതെ തടയും. ചര്‍മ സൗന്ദര്യം സംരക്ഷിക്കാനും റംബൂട്ടാന്‍ ബെസ്റ്റാണ്. കൂടാതെ ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യും.
വലിയ അളവില്‍ കോപ്പര്‍ അടങ്ങിയ പഴം കൂടിയാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി രക്തയോട്ടം വര്‍ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചലും തടയാനും സഹായിക്കും.
റംബൂട്ടാനില്‍ സ്വാഭാവിക പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതാണ്.
ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് വരെ റംബൂട്ടാനുകള്‍ കഴിക്കുന്നതാണ് നല്ലത്. ഇതിനേക്കാള്‍ കൂടുതല്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതാണ്, അതിനാല്‍ ശ്രദ്ധിക്കാം.
റംബൂട്ടാനില്‍ ഉയര്‍ന്ന അളവില്‍ നാരുകളുണ്ട്. അതിനാല്‍ തന്നെ പഞ്ചസാര രക്തത്തിലേക്ക് സാവധാനത്തില്‍ ആഗിരണം ചെയ്യുന്നതിന് ഇത് സഹായിക്കും. പെട്ടെന്ന് ഷുഗര്‍ ലെവല്‍ ഉയരില്ല.
റംബൂട്ടാനോടൊപ്പം കുറച്ച് നട്‌സ്, പാല്‍ തുടങ്ങിയ കൂടി ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരില്ല. ഇനി മുതല്‍ അങ്ങനെ കഴിച്ചോളൂ.