23 AUG 2025
TV9 MALAYALAM
Image Courtesy: Unsplash
രാവലെ എഴുന്നേൽക്കുന്ന നല്ല രീതിയിലല്ലെങ്കിൽ അന്നത്തെ ദിവസം തന്നെ മോശമാകും. കാരണം നല്ല പോസിറ്റീവായി എഴുന്നേൽക്കുന്നത് ഊർജ്ജത്തിന് ഗുണം ചെയ്യും.
ഒരു ദിവസം മുഴുൻ ഊർജ്ജവും നിങ്ങളുടെ മാനിസാകാവസ്ഥ മോശമാകാൻ ചെറിയൊരു കാരണം മതിയാകും. ചിലപ്പോൾ രാവിലെ ഉണരുമ്പോഴുള്ള തലവേദന.
ഉറക്കക്കുറവ് അല്ലെങ്കിൽ ടെൻഷൻ എന്നിവ തലവേദനയ്ക്ക് കാരണമാവുകയും രാവിലെ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
ഉറക്കത്തിൽ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന സ്ലീപ് അപ്നിയ പോലുള്ള അവസ്ഥകൾ പലപ്പോഴും രാവിലെ തലവേദനയിലേക്ക് നയിക്കുന്നു.
തെറ്റായ രീതിയിൽ തലയിണ ഉപയോഗിക്കുന്നതോ അസ്വസ്ഥമായി ഉറങ്ങുന്നതോ കഴുത്തിലെയും തോളിലെയും പേശികളെ ബുദ്ധിമുട്ടിലാക്കും, ഇത് തല വേദനയിലേക്ക് നയിക്കുന്നു.
പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പിറ്റേന്ന് രാവിലെ നിർജലീകരണം മൂലമുള്ള തലവേദനയ്ക്ക് കാരണമായേക്കാം.
അമിതമായി മദ്യപിക്കുന്നതോ രാത്രി വൈകി കാപ്പി കുടിക്കുന്നതോ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും രാവിലെ തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
അലർജി, ജലദോഷം അല്ലെങ്കിൽ മലിനീകരണം എന്നിവ മൂലം സൈനസ് പ്രശ്നമുള്ളവർക്ക് തലവേദന ഉണ്ടാകാം. പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ.