29 July 2025
Sarika KP
Image Courtesy: Getty Images
ഇന്ത്യയിലെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് ചോറും അരികൊണ്ടുള്ള വിഭവങ്ങളും. എന്നാൽ ശരീരഭാരം കുറയാൻ ചോറ് ഒഴിവാക്കുന്നവരാണ് മിക്കവരും.
ഇപ്പോഴിതാ അരിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ന്യൂട്രീഷനിസ്റ്റായ നിധി കക്കർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്ന വിശ്വാസം തെറ്റാണ്. ശരീരഭാരം വർധിപ്പിക്കുന്നത് അമിത കലോറി ഉപഭോഗമാണ്. ശരീരഭാരം വർധിക്കുന്നതിന് അരിയെ മാത്രം പഴിചാരാനാകില്ല,
പ്രമേഹ രോഗികൾ അരി പൂർണമായി ഒഴിവാക്കണമെന്ന് പറയുന്നത് തെറ്റാണ്. പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ അരി കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
അരി ഗ്ലൂട്ടൻ ഫ്രീയാണെന്നത് ശരിയാണ്. ഗ്ലൂട്ടൻ ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. (Video Credits: pexels)
വെള്ള അരി പോഷകമൂല്യമല്ലെന്നത് തെറ്റിദ്ധാരണയാണ്. വിറ്റാമിനുകൾ, ബിയുടെ ചില അംശങ്ങൾ, ഇരുമ്പ് എന്നിവ വെള്ള അരിയിൽ നിന്ന് ലഭിക്കും.
വയറിൽ കൊഴുപ്പ് അടിയുന്നതിൻ്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണം.
ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.