15 August 2025

Sarika KP

പ്രസവ ശേഷം  ശരീരഭാരം എങ്ങനെ കുറയ്ക്കാം?

Image Courtesy:  Unsplash/Getty Images

പ്രസവ ശേഷമുള്ള അമിതവണ്ണം സ്വഭാവികമാണ്. ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുന്ന നിരവധി പേരാണുള്ളത്.  

പ്രസവ ശേഷമുള്ള അമിതവണ്ണം

 പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കാരണം ഇവ ആരോഗ്യത്തിന് നല്ലതല്ല, പ്രത്യേകിച്ച് പ്രസവശേഷം.

സംസ്കരിച്ച ഭക്ഷണങ്ങൾ

ഉയർന്ന സമ്മർദ്ദം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് കുഞ്ഞിന്റെയും ആരോഗ്യത്തിനും ഹാനികരമാണ്.

ഉയർന്ന സമ്മർദ്ദം

 പ്രസവ ശേഷം എട്ട് മണിക്കൂർ ഉറക്കം പ്രധാനമാണ്. നന്നായി ഉറങ്ങുന്നത് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താൽപര്യം കുറയ്ക്കുന്നു.

ഉറക്കം പ്രധാനമാണ്

പ്രസവശേഷം അമ്മമാർ അൽപം നേരം വ്യായാമം ചെയ്യുക. എന്നാൽ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുക

മുലയൂട്ടൽ കുഞ്ഞിന് മികച്ച പോഷകാഹാരം നൽകുമ്പോൾ, ഇത് ചില സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.

മുലയൂട്ടൽ

ശരീരഭാരം കുറയ്ക്കുന്നതിൽ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. പ്രസവശേഷം ആരോഗ്യകരമായ വീണ്ടെടുക്കലിന് ശരിയായ ഭക്ഷണം വളരെ പ്രധാനമാണ്.

ശരിയായ ഭക്ഷണം