4 July 2026
ASHLI C
PHOTO CREDIT: TV9, FB
വിഘ്നേശ്വരനെ ആരാധിച്ചാൽ ജീവിതത്തിലെ എല്ലാ തടസ്സവും നീങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും വരും എന്നാണ് വിശ്വാസം.
അത്തരത്തിൽ നിങ്ങളുടെ കുട്ടികൾ പഠനത്തിൽ പിന്നോക്കം ആണെങ്കിൽ ഭഗവാൻ വിഘ്നേശ്വരന് ചില വഴിപാടുകൾ നടത്തിയാൽ അവർ പഠനത്തിൽ മുന്നേറാൻ സഹായകരമാകും എന്നാണ് വിശ്വാസം.
പഠനത്തിലെ തടസ്സങ്ങൾ മാറാനും മത്സരപരീക്ഷകളിൽ വിജയിക്കുവാനും വിഘ്നേശ്വര പൂജ നടത്തുന്നത് നല്ലതായി കണക്കാക്കുന്നു.
പഠനത്തിലെ മടി അകറ്റാനും മത്സരപരീക്ഷകളിൽ നല്ല മാർക്കോടെ വിജയിക്കാനും വിഘ്നേശ്വരന് കറുകമാല സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.
ഭഗവാൻ ഗണപതിക്ക് മോദകം അഥവാ കൊഴുക്കട്ട സമർപ്പിക്കുന്നത് പഠനത്തിലെ തടസ്സങ്ങൾ അകറ്റാൻ വളരെ നല്ലതാണ്.
പഠനത്തിലെ തടസ്സങ്ങൾ നീക്കുവാൻ ആയി വിഗ്നേശ്വരനു മുന്നിൽ നാളികേരം ഉടയ്ക്കുന്നത് വളരെ നല്ലതാണ്. മികച്ച ഒരു പോംവഴിയായാണിത് കണക്കാക്കുന്നത്.
പഠനത്തിലെ തടസ്സങ്ങൾ മാറി പരീക്ഷയിൽ നല്ല വിജയം കൈവരിക്കാൻ വിഘ്നേശ്വരിനെ വിദ്യാസൂക്തം അർച്ചന നടത്തുന്നത് നല്ലതായി കണക്കാക്കുന്നു.
ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുന്നതിനായി ഭഗവാൻ ഗണപതിയെ ആരായും ഗണപതി സ്തോത്രം ചൊല്ലുകയും ചെയ്യുന്നതും നല്ലതാണ്.