04 July 2026
SHIJI MK
Image Credit: Getty Images
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് വാല്‍പ്പാറ. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരെയാണ് വാല്‍പ്പാറയുടെ സ്ഥാനം.
ഒരിക്കലെങ്കിലും വാല്‍പ്പാറ കണ്ടിരിക്കണമെന്നാണ് സഞ്ചാരികള്‍ പറയുന്നത്. എങ്കില്‍ ഈ വര്‍ഷത്തെ യാത്ര വാല്‍പ്പാറയിലേക്ക് ആക്കിയാലോ?
മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ പോലെ തന്നെ വാല്‍പ്പാറയിലും ധാരാളം കാര്യങ്ങള്‍ കാണാനായുണ്ട്. കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ നോക്കാം.
നല്ലമുടി വ്യൂ പോയിന്റില്‍ പോകാതെ വാല്‍പ്പാറ യാത്ര പൂര്‍ണമാകില്ല. കോടമൂടി തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നടന്നാല്‍, അതിമനോഹരമായ മലനിരകളുടെ കാഴ്ച കാണാന്‍ സാധിക്കും.
നല്ലമുടി വ്യൂ പോയിന്റിലേക്ക് വരുന്ന വഴിയില്‍ നിന്നും അല്‍പം മാറിയാണ് ബിര്‍ള വെള്ളച്ചാട്ടമുള്ളത്. നല്ലൊരു കുളിയും പാസാക്കി ഇവിടെ നിന്നും മടങ്ങാം.
വാല്‍പ്പാറ-പൊള്ളാച്ചി റൂട്ട് നിങ്ങള്‍ ഒരിക്കലും മിസ്സാക്കരുത്. അതിരാവിലെ യാത്ര തിരിച്ചാല്‍ ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങി പല മൃഗങ്ങളെയും കാണാനാകും.
വാല്‍പ്പാറയില്‍ നിന്നും വെറും 16 കിലോമീറ്റര്‍ മാത്രമാണ് ചിന്നകല്ലാര്‍ ഫാള്‍സിലേക്കുള്ളത്. സ്വകാര്യ വാഹനങ്ങളിലാണ് യാത്രയെങ്കില്‍ ഫോറസ്റ്റില്‍ നിന്നും ഇവിടയെത്താന്‍ അനുമതി വാങ്ങണം.
വാല്‍പ്പാറയില്‍ നിന്നും മലക്കപ്പാറ വഴി വേണം നിങ്ങള്‍ മടങ്ങിയെത്താന്‍, അതിമനോഹരമായ ഒരു റൂട്ടാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വളരെ പതുക്കെ വേണം ഇതുവഴി പോകാന്‍.