04 July 2026

NEETHU VIJAYAN

രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്

Image Courtesy: Getty Images 

ചിലർക്ക് രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോഴേക്കും തുമ്മിലോട് തുമ്മലായിരിക്കും. ഇതിൻ്റെ കാരണവും എങ്ങനെ തടയാമെന്നും നോക്കിയാലോ.

തുമ്മൽ

അലർജിയുള്ളവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. അതിരാവിലെയുള്ള തണുത്ത അന്തരീക്ഷമാണ് ഈ അലർജിക്ക് പ്രധാന കാരണം.

അലർജി

രാവിലെ കട്ടിലിൽ നിന്ന് എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. ഇത് ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും മൂക്കിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.

ചൂടുവെള്ളം

ചൂടുവെള്ളത്തിൽ അല്പം തുളസിയിലയോ യൂക്കാലിപ്റ്റസ് ഓയിലോ ഇട്ട് ആവി പിടിക്കുന്നത് വളരെ നല്ല ശീലമാണ്. ഇതിലൂടെ ശ്വാസതടസ്സവും മൂക്കടപ്പും മാറികിട്ടും.

ആവി പിടിക്കുക

രാത്രി കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് ചൂടുപാലിൽ അല്പം മഞ്ഞളും കുരുമുളകും ചേർത്ത് കുടിക്കുക. ഇതിലെ ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി കൂട്ടും.

പ്രതിരോധശേഷി

രാവിലെ എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് തണുത്ത തറയിൽ കാൽ കുത്തുന്നത് തുമ്മൽ കൂട്ടും. കട്ടിലിനരികിൽ നിന്ന് തന്നെ ചെരിപ്പുകൾ ഇട്ട് നിലത്ത് ചവിട്ടുക.

ചെരിപ്പുകൾ

അലർജി പൂർണ്ണമായി മാറാൻ ബെഡ്ഷീറ്റും തലയിണക്കവറുകളും ആഴ്ചയിലൊരിക്കൽ ചെറുചൂടുവെള്ളത്തിൽ കഴുകി നല്ല വെയിലത്തിട്ട് ഉണക്കുക.

കഴുകി ഉണക്കാം