14 September 2025
Abdul Basith
Pic Credit: Social Media
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരം ആരംഭിച്ചു. ടോസ് നഷ്ടമായ ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യുകയാണ്.
ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് ഓവറുകളിൽ പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.
തൻ്റെ ആദ്യ ഓവറിൽ സയിം അയൂബിനെ ഹാർദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയുടെ കൈകളിൽ എത്തിച്ചു. ഇതായിരുന്നു പാകിസ്താന് നഷ്ടമായ ആദ്യ വിക്കറ്റ്.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെ വളരെ സവിശേഷകരമായ ഒരു റെക്കോർഡ് കാത്തിരിക്കുന്നുണ്ട്. പന്ത് കൊണ്ടല്ല ബാറ്റ് കൊണ്ടാണ് ഈ റെക്കോർഡ്.
പാകിസ്താനെതിരെ ടി20യിൽ 10 വിക്കറ്റും 100 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഹാർദികിനെ കാത്തിരിക്കുന്നത്.
നിലവിൽ പാകിസ്താനെതിരെ 14 വിക്കറ്റും 91 റൺസും ഹാർദിക്കിനുണ്ട്. കേവലം 9 റൺസ് കൂടി നേടിയാൽ ഹാർദിക്കിന് ഈ റെക്കോർഡിലെത്താം.
എന്നാൽ, അസാമാന്യ ഫോമിലുള്ള ഇന്ത്യൻ ടോപ്പ് ഓർഡറിനും മിഡിൽ ഓർഡറിനും ശേഷം ഹാർദിക്കിന് ബാറ്റിംഗ് കിട്ടുമോ എന്നാണ് സംശയം.
ഏഷ്യാ കപ്പിൽ ഇന്ത്യ യുഎഇയെ 9 വിക്കറ്റിന് തോല്പിച്ചപ്പോൾ പാകിസ്താൻ ഒമാനെ 93 റൺസിനാണ് വീഴ്ത്തിയത്. ഇരു ടീമുകൾക്കും ഇത് രണ്ടാം മത്സരമാണ്.