September 07 2025

SHIJI MK

Image Courtesy: Unsplash

വെറും വയറ്റില്‍  ബ്രെഡ് കഴിക്കരുത്;  ഈ  പ്രശ്‌നങ്ങളുണ്ടാകും 

ചിക്കന്‍ മറി, വെജിറ്റബിള്‍ കറി എന്നിവയുടെ കൂടെ പോലും നമ്മുടെ നാട്ടില്‍ ആളുകള്‍ ബ്രെഡ് കഴിക്കാറുണ്ട്. ക്ലാസിക് മില്‍ക്ക് ബ്രെഡും ബ്രൗണ്‍ ബ്രെഡുമാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്.

ബ്രെഡ്

വെറും വയറ്റില്‍ ബ്രെഡ് കഴിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

എന്നാല്‍

ബ്രെഡില്‍ വലിയ അളവില്‍ ഊര്‍ജം അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ അളവും കൂടുതലാണ്. ഇവ ദഹനത്തിന് ശേഷം ഊര്‍ജമായി മാറും.

കാര്‍ബോഹൈഡ്രേറ്റ്

എന്നാല്‍ ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ ഒട്ടും ഇല്ലാത്തതുമായ ബ്രെഡ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

ഭക്ഷണം

ബ്രെഡില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ വെറും വയറ്റില്‍ ബ്രെഡ് കഴിക്കുമ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും.

ഗ്ലൈസെമിക് സൂചിക

വൈറ്റ് ബ്രെഡില്‍ ഗ്ലൈസെമിക് സൂചിക ഉയര്‍ന്നതാണ്. ഇത് കഴിക്കുന്നത് വിശപ്പ് വര്‍ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

വൈറ്റ്

വൈറ്റ് ബ്രെഡില്‍ സോഡിയം ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഇത് വയറുവീര്‍ക്കുന്നതിനും മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

സോഡിയം

വെറും വയറ്റില്‍ കഴിക്കുന്നത് വഴി ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. അതിനാല്‍ തന്നെ ബ്രെഡ് കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാവിലെ