06 SEPT 2025

TV9 MALAYALAM

ശരീരഭാരം കുറയും! ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കൂ.

 Image Courtesy: Unsplash 

അയേൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്‌നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിച്ചാൽ ഗുണങ്ങളെ കൂടും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.

പാലിൽ

നാരുകളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. അതിനാൽ ഇവ പാലിൽ കുതിർത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റി ദഹനം മെച്ചപ്പെടുത്തുന്നു.

ദഹനം

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കുന്നത് കൊളസ്‍ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

കാത്സ്യം, വിറ്റാമിൻ ഡി, അയേൺ എന്നിവയാൽ സമ്പന്നമായ ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി കൂട്ടാൻ വളരെയധികം നല്ലതാണ്.

പ്രതിരോധശേഷി

പ്രോട്ടീനും മറ്റും അടങ്ങിയിരിക്കുന്നതിനാൽ ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഏറെ സഹായിക്കും.

ശരീരഭാരം

ഉണക്കമുന്തിരി കുതിർത്ത പാൽ രാത്രിയിൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നതാണ്.

ഉറക്കം ലഭിക്കാൻ