13 SEPT 2025
TV9 MALAYALAM
Image Courtesy: Unsplash
അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. രുചിക്ക് വേണ്ടി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
രൂക്ഷമായ ഗന്ധമാണ് വെളുത്തുള്ളിക്കുള്ളത്. അത്തരത്തിൽ കൈകളിൽ തങ്ങിനിൽക്കുന്ന വെളുത്തുള്ളിയുടെ ഗന്ധം ഇല്ലാതാക്കാനുള്ള വഴികൾ നോക്കാം.
വെള്ളത്തിൽ ബേക്കിംഗ് സോഡ കൈകളിൽ നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം കഴിഞ്ഞ് കഴുകി കളയാം. ഇത് ശക്തമായ വെളുത്തുള്ളിയുടെ ഗന്ധം ഇല്ലാതാക്കും.
കാപ്പിപ്പൊടി എടുത്ത് കൈകളിൽ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് നന്നായി കഴുകാം. കാപ്പിപ്പൊടിയുടെ ഗന്ധം വെളുത്തുള്ളിയുടെ ദുർഗന്ധത്തെ ഇല്ലാതാക്കും.
നാരങ്ങ നീര് കയ്യിൽ പുരട്ടിയതിന് ശേഷം കുറച്ച് നേരം അങ്ങനെ വയ്ക്കുക. ശേഷം കഴുകി കളയണം. നാരങ്ങയുടെ അസിഡിറ്റി വെളുത്തുള്ളിയുടെ ഗന്ധം നീക്കുന്നു.
ചെറിയ അളവിൽ വിനാഗിരി എടുത്ത് കയ്യിൽ നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ ദുർഗന്ധം മാറുന്നതാണ്.
ഉപ്പിനും ദുർഗന്ധത്തെ അകറ്റാൻ കഴിയുന്നു. തരി ഉപ്പ് എടുത്തതിന് ശേഷം കൈകളിൽ നന്നായി ഉരച്ച് കഴുകുക. ദുർഗന്ധം ഉടൻ മാറും.
വെളുത്തുള്ളി മുറിക്കുമ്പോൾ ഗ്ലൗസ് ഇട്ടാൽ കൈകളിലെ ദുർഗന്ധം മാറുന്നു. കൈകൾ നന്നായി കഴുകിയതിന് ശേഷം ഹാൻഡ് ക്രീം ഉപയോഗിക്കാം.