ഏഷ്യാ കപ്പിൽ ശ്രദ്ധിക്കേണ്ട ഇന്ത്യൻ താരങ്ങൾ

21 August 2025

Abdul Basith

Pic Credit: PTI

ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ വിമർശനങ്ങളും പുകഴ്ത്തലുകളുമുണ്ടായി. ഇന്ത്യൻ ടീമിൽ ശ്രദ്ധിക്കേണ്ട ചില താരങ്ങളുണ്ട്. അവരെ പരിശോധിക്കാം.

ഏഷ്യാ കപ്പ്

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമതുള്ള അഭിഷേക് ശർമ്മ ടീമിലെ പ്രധാന താരമാണ്. വിസ്ഫോടനാത്മക ബാറ്റിംഗ് വിരുന്നാണ് താരത്തിൻ്റെ ശക്തി.

അഭിഷേക് ശർമ്മ

ടീം ഉപനായകനായ ഗില്ലിന് താൻ ആ സ്ഥാനത്തിന് അർഹനാണെന്ന് തെളിയിക്കുന്ന പ്രകടനം നടത്തേണ്ടതുണ്ട്. താരത്തിൻ്റെ പ്രകടനവും നിർണായകമാവും.

ശുഭ്മൻ ഗിൽ

ഹെർണിയ ഓപ്പറേഷന് ശേഷം തിരികെയെത്തുന്ന സൂര്യകുമാറിൻ്റെ ആദ്യ പ്രൊഫഷണൽ ടൂർണമെൻ്റാണ് ഏഷ്യാ കപ്പ്. സൂര്യക്കും നന്നായി കളിക്കേണ്ടതുണ്ട്.

സൂര്യകുമാർ യാദവ്

കഴിഞ്ഞ കുറച്ച് നാളായി റിങ്കു സിംഗിൻ്റെ ഫോം മോശമാണ്. ഫൈനൽ ഇലവനിൽ കളിക്കുമോ എന്ന് സംശയമുണ്ടെങ്കിലും റിങ്കുവിന് ഏഷ്യാ കപ്പ് നിർണായകമാണ്.

റിങ്കു സിംഗ്

റിങ്കുവിന് പകരം ഫിനിഷറായും സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായും കളിക്കാനിടയുള്ള ജിതേഷ് ശർമ്മയ്ക്കും ടീമിൽ സ്ഥാനമുറപ്പിക്കാൻ ഇത് നിർണായകമാവും.

ജിതേഷ് ശർമ്മ

ഹർഷിതിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനം ശക്തമാണ്. ഈ വിമർശനങ്ങൾക്ക് മറുപടി നൽകാൻ താരത്തിനുള്ള അവസരമാണിത്.

ഹർഷിത് റാണ

വൈസ് ക്യാപ്റ്റനായി കഴിഞ്ഞ പരമ്പരകൾ കളിച്ച അക്സർ ഇത്തവണ ടീമംഗം മാത്രമാണ്. ഇത് താരത്തിൻ്റെ പ്രകടനങ്ങളെ ബാധിക്കുമോ എന്ന് കണ്ടറിയണം.

അക്സർ പട്ടേൽ