20 AUG 2025
Nithya V
Image Credit: Getty Images, Unsplash
വെളിച്ചെണ്ണ വില കൂടിയതോടെ വിപണിയിൽ വ്യാജന്മാർ വിലസുകയാണ്. പലപ്പോഴും നാം അറിയാതെ തന്നെ വാങ്ങുന്നത് ഇത്തരത്തിലുള്ള വെളിച്ചെണ്ണകളാകും.
എന്നാൽ നിങ്ങൾ വാങ്ങിയത് വ്യാജ വെളിച്ചെണ്ണ കണ്ടെത്താൻ ചില മാർഗങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ....
വെള്ള പേപ്പറിൽ കുറച്ച് എണ്ണയൊഴിച്ച് ഉണങ്ങാൻ വയ്ക്കുക. ഒരേ രീതിയൽ പേപ്പറിൽ പടരുകയാണെങ്കിൽ അത് ശുദ്ധമാണെന്നാണ് അർത്ഥം.
ചില്ലു ഗ്‌ളാസിൽ കുറച്ചു വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ അത് കട്ടയായിട്ടുണ്ടാകും.
മറ്റെന്തെങ്കിലും എണ്ണകൾ വെളിച്ചെണ്ണയിൽ കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും.
വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായാൽ അതിൽ കെമിക്കൽ/പെട്രോളിയം മായം ഉണ്ടെന്നാണ് അർത്ഥം.
ചൂടാകുമ്പോൾ മായം കലരാത്ത എണ്ണകൾക്ക് ചെറിയ മണമുണ്ടാകും. എന്നാൽ രൂക്ഷമായ മണം വരുകയാണെങ്കിൽ അതിൽ കെമിക്കലുകൾ ഉണ്ട്.
ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല.