August 21 2025
SHIJI MK
Image Courtesy: Unsplash
എന്ത് ആഘോഷമായാലും കേക്ക് മുറിക്കുന്നത് ഇപ്പോള്‍ മലയാളികളുടെ ശീലമായി കഴിഞ്ഞു. കേക്കില്ലാത്ത ആഘോഷങ്ങള്‍ പോലും പലരുടെയും ജീവിതത്തിലില്ല.
പക്ഷെ കേക്ക് കഴിക്കുന്നത് അമിതമായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.
ചില രോഗങ്ങളുള്ള ആളുകള്‍ കേക്ക് കഴിക്കുന്നത് അത്ര നല്ലതല്ല. ഇവര്‍ കേക്ക് കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാല്‍ നിയന്ത്രിക്കുന്നതാണ് നല്ലത്.
പ്രീഡയബറ്റിസ് ഉള്ളവരും പ്രമേഹ രോഗികളും കേക്ക് കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കേക്കില്‍ അത്രയേറെ ഷുഗര്‍ അടങ്ങിയിരിക്കുന്നു എന്നോര്‍ക്കുക.
ഇനി നിങ്ങള്‍ക്ക് കേക്ക് കഴിക്കാതിരിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ ഐസിങ് ചെയ്ത കേക്ക് കഴിക്കാതെ പ്ലെയിന്‍ കേക്ക് കഴിക്കുക. അതാണ് കുറച്ചുകൂടി സുരക്ഷിതം.
ഐസിങ് ചെയ്ത കേക്കില്‍ വലിയ അളവില്‍ മധുരം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഐസിങ് ചെയ്ത ഭാഗം ഒഴിവാക്കിയും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
ഐസിങ് ചെയ്ത കേക്കുകള്‍, മറ്റ് കേക്കുകള്‍ എന്നിവയേക്കാളെല്ലാം നല്ലത് ഫ്രൂട്ട്‌സ് കേക്കുകളാണ്. ഇത് ഡ്രൈ ഫ്രൂട്ട്‌സ് ചേര്‍ക്കുന്നതിനാല്‍ പോഷക ഗുണമുണ്ട്.
കേക്ക് കഴിക്കുന്ന ദിവസം നിര്‍ബന്ധമായും നിങ്ങള്‍ വ്യായാമം ചെയ്തിരിക്കണം. കേക്കിലൂടെ ശരീരത്തിലെത്തിയ അധിക കലോറി അന്ന് തന്നെ കത്തിച്ച് കളയുന്നതാണ് നല്ലത്.