24 October 2026

Nithya V

ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം? 

Image Credit: Getty Images

ബീഫ് ഉൾപ്പെടെയുള്ള മാംസം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അത് പെട്ടെന്ന് കേടാവുകയും കഴിക്കുമ്പോൾ ആരോഗ്യത്തിന് ദോഷമാവുകയും ചെയ്യും.

ബീഫ്

ഫ്രിഡ്ജിൽ ബീഫ് എത്ര നാൾ സൂക്ഷിക്കാമെന്ന് അറിയാമോ? മാംസം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

എത്ര ദിവസം

ബീഫ് വാങ്ങിയ ഉടൻ നന്നായി കഴുകി എയർടൈറ്റ് പാത്രങ്ങളിലോ സീൽ ചെയ്ത കവറുകളിലോ വേണം സൂക്ഷിക്കാൻ.

എയർ ടൈറ്റ് പാത്രം

ഇങ്ങനെ ചെയ്യുന്നത് വഴി മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് ബാക്ടീരിയ പടരുന്നത് തടയാൻ സാധിക്കും.

ബാക്ടീരിയ

ഫ്രിഡ്ജിന്റെ താപ നിലയും പ്രധാനമാണ്. ഫ്രിഡ്ജിന്റെ താപനില 4 ഡിഗ്രി സെൽഷ്യസിന് താഴെയായിരിക്കണം.

താപനില

വേവിക്കാത്ത ബീഫ് 3 മുതൽ 5 ദിവസം വരെയും വേവിച്ച ബീഫ് 3 ദിവസം വരെയും ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാം.

ദിവസം

ബീഫ് ഫ്രിഡ്ജിന്റെ ഏറ്റവും താഴെയുള്ള തട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഇതിലെ വെള്ളം മറ്റ് ഭക്ഷണങ്ങളിലേക്ക് വീഴുന്നത് തടയും.

താഴെ തട്ടിൽ

മൂന്നു ദിവസത്തിൽ കൂടുതൽ ബീഫ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പ്ലാനുണ്ടെങ്കിൽ അത് ഫ്രീസറിലേക്ക് മാറ്റുക.

ഫ്രീസർ