23 October 2026
Jayadevan A M
Image Courtesy: Getty Images
ഭക്ഷണം തയ്യാറാക്കുന്നത് ഒരു കലയാണ്. അതിന് ഉപ്പും പുളിയുമെല്ലാം പാകത്തിന് മാത്രം ചേര്‍ക്കണം. എന്നാല്‍ ചിലപ്പോഴൊക്കെ പാളിച്ചകള്‍ സംഭവിക്കാം
ഭക്ഷണത്തിന് ഉപ്പ് കൂടിപ്പോകുന്നത് സ്വഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ അത് പരിഹരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് രണ്ടായി മുറിച്ച് കറിയിലേക്ക് ഇടുന്നത് നല്ല മാര്‍ഗമാണ്. എന്നിട്ട് 15 മിനിറ്റ് തിളപ്പിക്കണം. തുടര്‍ന്ന് കിഴങ്ങ് കഷണങ്ങള്‍ മാറ്റാം
കറിയില്‍ ഉപ്പ് കൂടിയാല്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് നല്ല മാര്‍ഗമാണ്. മോര് കറിയിലൊക്കെ ഇത് പ്രയോജനപ്പെടും
കറിയില്‍ ഉപ്പ് കൂടിയാല്‍ അതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. ഇത് ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്
ഫ്രഷ് ക്രീം ഉപയോഗിക്കുന്നതാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ കുറച്ച് ഫ്രഷ് ക്രീം മാത്രമേ ഉപയോഗിക്കാവൂ. ഇത് കറിയുടെ രുചിയും വര്‍ധിപ്പിക്കും
ഗോതമ്പ് മാവ്/മൈദ/തൈര്/അണ്ടിപ്പരിപ്പ് എന്നിവയില്‍ അനുയോജ്യമായ ഏതെങ്കിലുമൊന്ന് ഉപ്പ് കുറയ്ക്കാനായി ചേര്‍ക്കാവുന്നതാണ്
മുകളില്‍ പറഞ്ഞ ടിപ്‌സ് എല്ലാ കറികളിലും അനുയോജ്യമാകണമെന്നില്ല. ഓരോ കറിക്കും അനുയോജ്യമായ ടിപ്‌സ് മാത്രം ഉപയോഗിക്കുക