12 July 2025
TV9 MALAYALAM
Image Courtesy: Facebook
100-ാം ജന്മദിനത്തിലും ആരോഗ്യവാനാണ് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ്. അദ്ദേഹം ആരോഗ്യരഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നു
എപ്പോഴും സജീവമായി തുടരണം എന്ന് അദ്ദേഹം പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ ഒന്നും ചെയ്യരുത്. തീവ്രമായ വ്യായാമങ്ങളില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല
ബ്രെയിനിന് വ്യായാമം നല്‍കണമെന്ന് അദ്ദേഹം പറയുന്നു. ബ്രെയിന്‍ ഉപയോഗിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മറന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധത്തില്‍ നിന്ന് വിരമിക്കരുതെന്നാണ് ഇദ്ദേഹത്തിന്റെ നയം. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇദ്ദേഹം പൊതുകാര്യങ്ങളില്‍ സജീവമാണ്
സമ്മര്‍ദ്ദഘട്ടത്തില്‍ അടിപതറാതെ ശാന്തനായിരിക്കുകയാണ് ഇദ്ദേഹം പങ്കുവയ്ക്കുന്ന മറ്റൊരു ആരോഗ്യരഹസ്യം. ഇമോഷണല്‍ കണ്‍ട്രോള്‍ ഗുണം ചെയ്യും.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഇദ്ദേഹത്തിന് ഇല്ല. മിതമായ രീതിയില്‍ മാത്രമാണ് ആഹാരം കഴിക്കുന്നത്. സമീകൃതാഹാരം കഴിക്കുന്നു,
100-ാം വയസിലും അദ്ദേഹം അറിവിനായുള്ള യാത്ര തുടരുന്നു. എപ്പോഴും ജിജ്ഞാസ നിലനിര്‍ത്തുന്നു. വാര്‍ധക്യത്തെ നേരിടാന്‍ ഇത് അനിവാര്യമാണ്
ഈ കാര്യങ്ങള്‍ നല്‍കിയിരിക്കുന്നത് വിവരദായക ആവശ്യങ്ങൾക്ക് മാത്രമാണ്. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല