11 JULY 2025

TV9 MALAYALAM

മഞ്ഞളോ ഇഞ്ചി വെള്ളമോ: മഴക്കാലത്ത് ഏതാണ് നല്ലത്?

Image Courtesy: Getty Images

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. അതിനാൽ മഴക്കാലത്ത് പല രോ​ഗങ്ങളിൽ നിന്ന് ഇവ നമ്മെ സംരക്ഷിക്കുന്നു.

മഞ്ഞൾ

ജലദോഷം, പനി എന്നിവയുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും ഇഞ്ചി ഒരു മികച്ച പരിഹാരമാണ്. അതിനാൽ ഇവ മഴക്കാലത്ത് ധൈര്യമായി ഉപയോ​ഗിക്കാം.

ഇഞ്ചി

രുചിക്കപ്പുറം, മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.

കുർക്കുമിൻ

അണുബാധകളെ ചെറുക്കുന്നതിനായി ദിവസേന വെറും വയറ്റിൽ മഞ്ഞളും കുരുമുളകും ചേർത്ത വെള്ളം നിങ്ങൾക്ക് കുടിക്കാവുന്നതാണ്.

മഞ്ഞൾ വെള്ളം

അതേസമയം ഇഞ്ചിയിലടങ്ങിയ സംയുക്തമായ ജിഞ്ചറോൾ ബാക്ടീരിയ, വൈറൽ അണുബാധകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ജിഞ്ചറോൾ

അതിനാൽ ഇഞ്ചി വെള്ളം കുടിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാനും മഴക്കാല രോഗങ്ങളിൽ നിന്ന് തടയാനും സഹായിക്കും.

ഇഞ്ചി വെള്ളം

ഇഞ്ചിക്കും മഞ്ഞളിനും രോ​ഗത്തെ ചെറുക്കാൻ സാധിക്കും. എന്നാൽ മഴക്കാലത്ത് ഇഞ്ചിവെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്.

മഴക്കാലത്ത്

കാരണം, മഴസയമത്തെ പ്രധാന പ്രശ്‌നങ്ങളായ ചുമ, ജലദോഷം, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ ഇഞ്ചി വേഗത്തിൽ ആശ്വാസം നൽകുന്നു.

ആശ്വാസം