04 September 2026
AMAL KV
Photo Credit: Ather Website
അങ്ങനെ ഇന്ത്യൻ ഇലകട്രിക് സ്കൂട്ടർ വിപണിയിലേക്ക് മറ്റൊരു മോഡൽ കൂടി അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യൻ കമ്പനിയായ ഏഥറാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ കൊണാർക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഏഥർ 450 , റിസ്ത തുടങ്ങിയ ജനപ്രിയ മോഡലുകളുടെ പിൻഗാമി ആയിട്ടാണ് കൊണാർക്കും വിപണിയിലേക്ക് വന്നിരിക്കുന്നത്.
ഫാമിലി സെഗ്മെന്റിലെ സാധാരണ ഉപഭോക്താക്കളെയാണ് കൊണാർക്ക് ഇവി പ്രധാനമായും ലക്ഷ്യമിടുന്നത്.
200 കിലോമീറ്റർ എന്ന മികച്ച കിലോമീറ്റർ റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത് അതിനൊപ്പം 10 വർഷത്തെ ബാറ്ററി വാറണ്ടിയും.
രണ്ടു മണിക്കൂർ കൊണ്ട് ഫാസ്റ്റ് ചാർജ് ചെയ്യാനുള്ള സൂപ്പർഫാസ്റ്റ് ഹോം ചാർജിങ് സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വകഭേദങ്ങളിൽ ആണ് കൊണാർക്ക് എത്തുന്നത്. കൊണാർക്ക് എസ്, കൊണാർക്ക് ഇസഡ് എന്നിവയാണ് അവ.
100, 125, 161, 200 എന്നിങ്ങനെ നാല് കിലോമീറ്റർ റേഞ്ച് ഓപ്ഷനുകൾ കൊണാർക്ക് എസിൽ ലഭ്യമാണ്. ബേസ് മോഡലിന് 99,999 രൂപ മുതലാണ് വില.