07 AUG 2026
Amal KV
Image Courtesy: Getty Images
മഴവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അഴുക്കും രാസവസ്തുക്കളും ബൈക്കിന്റെ പെയിന്റിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് മഴയാണെന്ന് വിചാരിച്ച് വാഹനം കഴുകാതെ ഇരിക്കരുത്.
മഴക്കാലത്ത് ബൈക്കിന്റെ ചെയിനിലെ ഗ്രീസ് എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ കൃത്യമായ ഇടവേളകളിൽ ചെയിൻ ക്ലീനറും ലൂബ്രിക്കന്റും ഉപയോഗിച്ച് ചെയിൻ വൃത്തിയാക്കുക.
നനഞ്ഞ റോഡുകളിൽ വണ്ടി വഴുതിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ടയറിന്റെ ത്രെഡ് കൃത്യമാണെന്നും എയർ പ്രഷർ ശരിയായ അളവിലാണെന്നും ഉറപ്പാക്കുക.
ബ്രേക്ക് പാഡുകൾ ഇടയ്ക്കിടെ പരിശോധിക്കണം. ബ്രേക്ക് ലൈനറുകളിൽ വെള്ളമോ അഴുക്കോ കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ സ്പാർക്ക് പ്ലഗ്ഗുകളും വയറിങ് കണക്ഷനുകളും വാട്ടർപ്രൂഫ് കവറുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുക.
ഓയിലിന്റെ നിറത്തിലോ അളവിലോ മാറ്റമുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിച്ച് ആവശ്യമെങ്കിൽ ഓയിൽ മാറ്റുക.
മഴവെള്ളവും ഈർപ്പവും എയർ ഫിൽട്ടറിൽ കയറിയാൽ സ്റ്റാർട്ടിങ് ട്രബിളിന് കാരണമാകും. എയർ ഫിൽട്ടറിൽ ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തുക.
ലോഹ ഭാഗങ്ങളിൽ വെള്ളം നിൽക്കുന്നത് വേഗത്തിൽ തുരുമ്പെടുക്കാൻ ഇടയാക്കും. ആൻറി-റസ്റ്റ് സ്പ്രേകൾ ഉപയോഗിച്ച് നട്ട്, ബോൾട്ടുകൾ, ഫ്രെയിം എന്നിവ സംരക്ഷിക്കുക.