5 August 2026

AMAL KV

വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?

Image Courtesy: Getty Images

വെള്ളം കയറിയിറങ്ങിപ്പോയ കാർ ഓടിച്ചെന്ന് സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലുകൾ ഊരി മാറ്റി കൂടുതൽ തകരാറിലേക്ക് പോകാതെ നോക്കുക.

ആദ്യം

വെള്ളത്തിൽ മുങ്ങിയ വാഹനത്തിന്റെ എ‍ഞ്ചിൻ ഓയിൽ മാറ്റണം. പുതിയ എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കുക. 

ഓയിൽ മാറ്റണം

എഞ്ചിന്റെ എല്ലാ ഭാ ഗത്തും ഓയിൽ എത്താൻ വേണ്ടിയാണിത്. കുറഞ്ഞത് മൂന്ന്  തവണ ഇത്തരത്തിൽ ഓയിൽ മാറ്റി വൃത്തിയാക്കുക.

മൂന്ന് തവണ

വാഹനത്തിന്റെ എയർ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയവ ഘടിപ്പിക്കുക. എല്ലാ എയർ ഇൻടേക്കുകളും വൃത്തിയാക്കുക. 

പാർട്സ്

അടുത്തതായി ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാർട്ട്സുകളും കംപോണന്റുകളുമാണ്.  ഫ്യൂസുകൾ മാറ്റി പുതിയത് സ്ഥാപിക്കണം. 

ഇലക്ട്രിക്കൽ

ഇത്രയും കാര്യങ്ങൾ ചെയ്ത ശേഷം എ‍ഞ്ചിൻ സ്റ്റാർട്ട് ചെയ്യുക. തുടര്‍ന്ന് അ‍ഞ്ച് മിനിട്ടെങ്കിലും എഞ്ചിന്‍ ഓൺ ആക്കിയിടുക. അതിന് ശേഷം മാത്രം ഓടിക്കുക. 

സ്റ്റാർട്ടായാൽ

സാധാരണ പ്രകൃതി ദുരന്തങ്ങളിൽ അകപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കാറുണ്ട്. എന്നാൽ വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള സാധ്യത കുറയും. 

ഇൻഷുറൻസ്

ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ വന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും ക്ലെയിം പാസാക്കുന്നത്. സാങ്കേതിക പരിശോധനയിൽ വാഹനം സ്റ്റാർട്ട് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാകും. 

പരിശോധന