2 March 2026
Jenish Thomas
Image Courtesy: PTI
സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരം ഒരുങ്ങി കഴിഞ്ഞു. നാളെ മാർച്ച് മൂന്നിനാണ് പൊങ്കാല
ദേവിയുടെ പ്രിയ വിഭവങ്ങളായ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ പൊങ്കാലയായി അർപ്പിക്കുന്നത്. കൂടാതെ തെരളി, അട, മണ്ടപ്പുട്ട് തുടങ്ങിയവയും സമർപ്പിക്കും
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന നാളിലാണ് പൊങ്കാല നടത്തുക. നാളെ രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാലയ്ക്കുള്ള ചടങ്ങുകൾ ആരംഭിക്കും
തോറ്റംപാട്ടുകാർ കണ്ണിക ചരിത്രത്തിലെ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം പാടി കഴിഞ്ഞാൽ തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിൽ നിന്നും ക്ഷേത്ര തിടപ്പള്ളിയലെ അടപ്പിലേക്ക് ദീപം പകരും.
തുടർന്ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. അവിടെ നിന്നും തീ ഭക്തർ ഒരുക്കിട്ടുള്ള അടുപ്പുകളിലേക്ക് പകർന്ന് നൽകും.
ഉച്ചയ്ക്ക് 2.15ന് ഉച്ച പുജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. ഇതിനായി 350 പൂജാരിമാരെയാണ് നിയോഗിച്ചിട്ടുള്ളത്.
നാളെ ചൊവ്വാഴ്ച ചന്ദ്രഗ്രഹണമുള്ളതിനാൽ ഉച്ചയ്ക്ക് ശേഷം 3.10 മുതൽ വൈകിട്ട് ഏഴ് വരെ നട അടയ്ക്കും.
ബുധനാഴ്ച രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. തുടർന്ന് അർധരാത്രി 12.45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും