23 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ഒരു മണി പ്ലാൻ്റെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. കാശ് കുമിഞ്ഞു കൂടുമെന്ന വിശ്വാസത്തിന് അപ്പുറം വീടിന് ഒരു പ്രത്യേക ഭംഗി നൽകാൻ ഈ ചെടിക്കാകും.
വീട്ടിൽ മണി പ്ലാൻ്റ് ഉണ്ടെങ്കിൽ സാമ്പത്തികമായും വാസ്തുപ്രകാരവും ധാരാളം നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് ചില വിശ്വാസങ്ങൾ പറയുന്നത്.
ചിലർ കയറി വരുന്നിടത്ത് വക്കുമ്പോൾ മറ്റുചിലർ സ്വീകരണ മുറികളിൽ ഈ ചെടി സ്ഥാപിക്കാറുണ്ട്. എന്നാൽ അടുക്കളയിൽ വെയ്ക്കുന്നവരും ധാരാളമാണ്.
അടുക്കളയിൽ മണി പ്ലാന്റ് വളർത്തുന്നതിലൂടെ പാചകം ചെയ്തതിൻ്റെ ദുർഗന്ധം നീക്കം ചെയ്ത് അടുക്കളയിലെ പുതുമ നിലനിർത്താൻ സഹായിക്കുന്നു.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ചൂടുള്ളത് അടുക്കളയിലാണ്. എന്നാൽ മണി പ്ലാന്റ് അടുക്കളയിൽ സ്ഥാപിക്കുന്നതിലൂടെ മുറി തണുക്കാൻ സഹായിക്കുന്നു.
വാസ്തു ശാസ്ത്രം പ്രകാരം, അടുക്കളയിൽ മണി പ്ലാന്റ് നടുന്നത് നല്ലതാണ്. പക്ഷേ ചെടി നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.
ഗ്യാസ് സ്റ്റൗവിനടുത്ത് ഒരിക്കലും മണിപ്ലാന്റ് വയ്ക്കരുത്. കൂടാതെ വടക്കുകിഴക്കൻ മൂലയിൽ മണിപ്ലാന്റ് സ്ഥാപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.