22 February 2026
Nithya V
Image Courtesy: Getty
കരിപിടിച്ച പാത്രങ്ങൾ തേച്ചുരച്ച് വൃത്തിയാക്കുന്നത് വല്ലാത്തൊരു വെല്ലുവിളിയാണ്. ശക്തിയായി തേച്ചുരയ്ക്കുമ്പോള്‍ കേടുപാടുകളും സംഭവിച്ചേക്കാം.
എന്നാൽ, കരിഞ്ഞു പിടിച്ച പാത്രങ്ങളെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ചില എളുപ്പമാർഗങ്ങൾ അറിഞ്ഞിരുന്നാലോ...
കരിഞ്ഞു പിടിച്ച പാത്രത്തിൽ വെള്ളം നിറയ്ക്കുക. അഞ്ചോ ആറോ സവാളയുടെ തൊലികൾ മാത്രം പൊളിച്ചെടുത്ത് പാത്രത്തിലേക്കിട്ട് ഉയർന്ന തീയിൽ ചൂടാക്കി മൂടി വയ്ക്കാം.
20 മുതൽ 30 മിനിറ്റ് വരെ വെള്ളം തിളപ്പിക്കണം. തിളച്ചു കഴിയുമ്പോൾ തന്നെ കറ കുറേയധികം പോയിട്ടുണ്ടാവും. സോപ്പ് ഉപയോഗിച്ച് ഒന്നുകൂടി വൃത്തിയാക്കുക.
കരിപിടിച്ച പാത്രത്തിൽ ഉപ്പ് ചേർത്ത ശേഷം ഇതിൽ അൽപം വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇത് ചെയ്യുമ്പോൾ കറ പാതിയും അലിഞ്ഞുപോകും.
പാത്രത്തിൽ ഭക്ഷ്യവസ്തുക്കൾ കത്തികരിഞ്ഞു പിടിച്ച ഉടൻ തന്നെ ചൂടു വെള്ളത്തിൽ ഈ പാത്രം മുക്കി വയ്ക്കുക.
ഇങ്ങനെ ചെയ്യുന്നത് വേഗത്തിൽ തന്നെ കത്തി പിടിച്ച ഭക്ഷണ ശകലങ്ങളെ ഉരച്ചു നീക്കം ചെയ്യാൻ സഹായിക്കും. അരമണിക്കൂറെങ്കിലും മുക്കിവയ്ക്കുക.
പാത്രത്തിൽ നാരങ്ങ നീര് ചേർത്ത് ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവയ്ക്കുക. തുടർന്ന്, ബേക്കിംഗ് സോഡാ പൗഡർ ചേർത്ത് ഉരച്ചു കഴുകാം.