ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ റെക്കോർഡുമായി സ്റ്റാർക്ക്

15 July 2025

Abdul Basith

Pic Credit: Social Media

ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഓസീസാണ് നേടിയത്. മൂന്നാമത്തെ ടെസ്റ്റിൽ 176 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസീസ് കുറിച്ചത്.

ഓസ്ട്രേലിയ - വെസ്റ്റ് ഇൻഡീസ്

മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 27 റൺസിന് ഓൾ ഔട്ടായ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് നേടിയത്.

മൂന്നാം ടെസ്റ്റ്

ഇരു ടീമുകളിലെയും പേസർമാർ നേട്ടമുണ്ടാക്കിയ പരമ്പരയിൽ ഓസ്ട്രേലിയൻ ബൗളർമാരാണ് പ്രകടനത്തിൽ ഒരു പടി മുന്നിട്ടുനിന്നത്.

പേസർമാർ

രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്ക് ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ തകർപ്പൻ റെക്കോർഡും കുറിച്ചു.

മിച്ചൽ സ്റ്റാർക്ക്

നൂറാം മത്സരം കളിക്കുന്ന മിച്ചൽ സ്റ്റാർക്ക് കേവലം 15 പന്തിൽ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ഇത് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും വേഗതയുള്ളതാണ്.

അഞ്ച് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റെന്നല്ല, ലോക ക്രിക്കറ്റിൻ്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഇതുവരെ ആരും ഇത്ര വേഗത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.

ചരിത്രം

നേരത്തെ സ്റ്റുവർട്ട് ബ്രോഡ് ഓസ്ട്രേലിയക്കെതിരെയും എർമി ടോഷ്ബാക്ക് ഇന്ത്യക്കെതിരെയും 19 പന്തുകളിൽ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചിരുന്നു.

സ്റ്റുവർട്ട് ബ്രോഡ്

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 225 റൺസിന് ഓൾ ഔട്ടായപ്പോൾ വെസ്റ്റ് ഇൻഡീസ് 143 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 121 റൺസിനാണ് ഓസ്ട്രേലിയ ഓൾ ഔട്ടായത്.

കളി